അയർലണ്ടിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ‌ സന്തോഷ വാർത്ത. വീടിന്റെ വിലയുടെ 30 ശതമാനം നൽകാൻ പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടില്‍ ഒരു വീട് സ്വപ്‌നം കാണുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഹൗസിങ് മിനിസ്റ്റര്‍ Darragh O’Brien. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വിലയുടെട 30% വരെ സര്‍ക്കാര്‍ നല്‍കുന്ന പദ്ധതിക്ക് അംഗീകാരം തേടി അടുത്ത മന്ത്രിസഭയില്‍ കരട് അവതരിപ്പിക്കാനിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വീട് വാങ്ങുന്നവരുടെ ശമ്പളത്തിന്റെ കാര്യത്തില്‍ ഏകപക്ഷീയമായ മാനദണ്ഡങ്ങളൊന്നുമില്ലാതെ എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. അടുത്തയാഴ്ച മന്ത്രിസഭയില്‍ അവതരിപ്പിക്കപ്പെടുന്ന ബില്‍ 2021ഓടെ Dail പാസാക്കി നിയമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2000-ന്റെ പകുതിക്ക് ശേഷം ഇന്നേവരെ ഇത്തരമൊരു പദ്ധതി രാജ്യത്ത് നിലവില്‍ വന്നിട്ടില്ല. രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ കൂടി പരിഗണിച്ച്, 2021 ജനുവരിയില്‍ യൂറോപ്യന്‍ കമ്മിഷനുമായുള്ള ചര്‍ച്ച കൂടി കഴിഞ്ഞാല്‍ നിയമം നിലവില്‍ വരുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.

Equity Share രൂപത്തിലാകും സർക്കാർ ഈ സഹായം നല്കുകയെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത് എത്തരത്തിലാകും തിരിച്ചടയ്‌ക്കേണ്ടിവരികയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.

തരക്കേടില്ലാത്ത ജോലിയും ശമ്പളവുമുള്ള ആര്‍ക്കും പദ്ധതി വഴി സഹായം ലഭിക്കുമെന്നാണ് O’Brien പറയുന്നത്. വിവാഹിതര്‍ക്കും ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്കും പദ്ധതിയുടെ ഭാഗമാകാം. പദ്ധതിയുടെ തുടക്കത്തില്‍, ആദ്യമായി വീട് വാങ്ങുന്നവരെ മാത്രമാണ് പരിഗണിക്കുന്നതെങ്കിലും, ചില നീക്കുപോക്കുകള്‍ ഉണ്ടായേക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 30% വരെ സഹായം ആവശ്യമില്ലാത്തവരുണ്ടാകാമെന്നും, അവര്‍ക്ക് അതിനനുസരിച്ച് പത്തോ പതിനഞ്ചോ ശതമാനം സര്‍ക്കാര്‍ സഹായം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനില്‍ ഇത്തരത്തില്‍ പാസാക്കിയ നിയമം വീടുകളുടെ വില്‍പ്പന 50% ഉയരാന്‍ കാരണമായെന്നും, വീടുകള്‍ക്ക് വിലക്കയറ്റം ഉണ്ടായില്ലെന്നും O’Brien ചൂണ്ടിക്കാട്ടി. അതുപോലെ അയര്‍ലണ്ടിലും ഈ നിയമം കാരണം വിലക്കയറ്റമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: