ഇന്ത്യയിലെ കർഷക സമരത്തിന് ക്രിസ്തുമസ് ദിനത്തിൽ ക്രാന്തിയുടെ ഐക്യദാർഢ്യം.

ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ വരുന്ന ഡിസംബർ 25നു ക്രിസ്തുമസ് ദിനത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അയർലണ്ടിൽ രാജ്യവ്യാപകമായി ക്രാന്തി പ്രതിഷേധം നടത്തുന്നു.


ഇന്ത്യൻ സർക്കാർ പാസ്സാക്കിയ കർഷകവിരുദ്ധമായ പുതിയ കാർഷികനിയമങ്ങൾക്കെതിരെയാണ് അഖിലേന്ത്യ കിസാൻ സഭ അടക്കമുള്ള നൂറു കണക്കിന് കർഷകസംഘടനകളുടെ ആഭിമുഖ്യത്തിൽ ലക്ഷക്കണക്കിന് വരുന്ന കർഷകർ രാജ്യതലസ്ഥാനത്തു കൊടുംതണുപ്പിനെ അവഗണിച്ചു സമരം ചെയ്യുന്നത്. പുതിയ കാർഷിക നിയമങ്ങൾ താങ്ങുവില എടുത്തു കളയുന്നതും കോർപറേറ്റുകൾക്ക് നേരിട്ട് കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും അനിയന്ത്രിതമായി സംഭരിക്കാനും അധികാരം നൽകുന്നതും അതുപോലെ കോൺട്രാക്ട് ഫാർമിംങിന് അവസരം നൽകുന്നതുമാണ്. ഈ നിയമങ്ങൾ നടപ്പാക്കിയാൽ അത് കാർഷികമേഖലയുടെ സമ്പൂർണ തകർച്ചയിലേക്ക് നയിക്കും എന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു. കർഷകരുടെ ആവശ്യങ്ങളോട് നിഷേധാത്മകമായ സമീപനമാണ് നാളിതുവരെ കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

പൊരുതുന്ന കർഷകർക്ക് പിന്തുണ നൽകാൻ പ്രതീകാത്മകമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ക്രാന്തി ഒരുങ്ങുന്നത്. അയർലണ്ടിൽ ഇപ്പോഴും ലെവൽ 3 കോവിഡ് നിയന്ത്രണങ്ങൾ ഉള്ളത്കൊണ്ട് പ്രതിഷേധ റാലി സംഘടിപ്പിക്കാൻ പരിമിതി ഉള്ളതിനാലാണ് പ്രതീകാത്മകമായ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ ക്രാന്തി തീരുമാനിച്ചത്.

ഒറ്റയ്ക്കോ കുടുംബങ്ങളോടൊത്തോ, സുഹൃത്തുക്കളൊടോപ്പമോ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് നിങ്ങളുടെ വീടിന്റെ മുന്നിൽ

KRANTHI SUPPORT FARMERS STRIKE (or) WE SUPPORT FARMERS STRIKE

എന്ന ബാനർ ഉയർത്തിപിടിച്ചുകൊണ്ട് വെള്ളിയാഴ്ച ഉച്ചക്ക് 12 മുതൽ 12.30 വരെ നമുക്ക് അന്നം തരുന്ന ഇന്ത്യൻ കർഷകരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുക. നിങ്ങൾ കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന വീഡിയോ ഞങ്ങൾക്ക് അയച്ചു തരുകയാണെങ്കിൽ ക്രാന്തിയുടെ ഫേസ്ബുക് പേജിലൂടെ ഷെയർ ചെയ്യുന്നതായിരിക്കും.

അന്നം തരുന്ന കർഷകരോട് ഐക്യദാർഢ്യപ്പെടുന്ന ഓരോ വ്യക്തിയും രാഷ്ട്രീയ ഭേദമില്ലാതെ ഈ സമരത്തിൽ പങ്കാളികളാകണമെന്നു അഭ്യർത്ഥിക്കുന്നു

Share this news

Leave a Reply

%d bloggers like this: