അയർലണ്ടിലെ വാടകനിരക്ക് മൂര്‍ധന്യത്തില്‍; ഡബ്ലിനില്‍ തലചായ്ക്കാന്‍ നല്‍കേണ്ടത് 1,758 യൂറോ

അയർലണ്ടിലെ വാടക നിരക്ക് മൂര്‍ധന്യാവസ്ഥയില്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ശരാശരി 1,758 യൂറോയാണ് ഡബ്ലിനില്‍ ഒരു വീടിന്റെ മാസ വാടക. രാജ്യത്തെ മറ്റ് കൗണ്ടികളിലും വാടക ഉയര്‍ന്ന് തന്നെയാണെന്നും Residential Tenancies Board പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം വാടകയുടെ വളര്‍ച്ചാ നിരക്ക് കുറയുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) വാടകനിരക്ക് വര്‍ദ്ധിച്ചത് 1.4% ആണ്. രണ്ടാം പാദത്തില്‍ ഇത് 2.5% ആയിരുന്നു.

Leitrim ആണ് രാജ്യത്ത് ഏറ്റവും വാടക കുറവുള്ള കൗണ്ടി – മാസം 600 യൂറോ.

വാടകവളർച്ചാ കുറയാന്‍ കാരണം മേഖലയില്‍ കോവിഡ് ഏല്‍പ്പിച്ച ആഘാതമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം.

Share this news

Leave a Reply

%d bloggers like this: