അയര്‍ലണ്ടില്‍ Living Wage സംവിധാനം നടപ്പില്‍വരുത്താന്‍ സര്‍ക്കാര്‍

അയര്‍ലണ്ടിലെ ജനങ്ങളുടെ വരുമാനത്തിലുള്ള അസമത്വം പരിഹരിക്കുന്നതിനായി Living Wage സംവിധാനംനടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ടീഷെക് മീഹോള്‍ മാര്‍ട്ടിന്‍. നിലവാരമുള്ള ജീവിതം നയിക്കുന്നതിനാവശ്യമായ തുകയാണ് living wage എന്ന നിലയില്‍ നല്‍കുക.

അയര്‍ലണ്ടില്‍ നിലവാരമുള്ള ജീവിതത്തിനായി മണിക്കൂറില്‍ 12.30 യൂറോ ചെലവാകുന്നുവെന്നാണ് കണക്ക്. അതേസമയം രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറില്‍ 10.10 യൂറോ മാത്രവും. Living wage നിലവില്‍ വരുന്നതോടെ ഇത്തരത്തില്‍ ചെറിയ കൂലിക്ക് ജോലി ചെയ്യുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

കോവിഡ് പ്രതിസന്ധി ജീവിതനിലവാരത്തിലെ ഈ അസമത്വം വ്യക്തമാക്കിത്തന്നുവെന്ന് പറഞ്ഞ മാര്‍ട്ടിന്‍, മേഖലയിലെ പ്രശ്‌നങ്ങളെ പറ്റി സര്‍ക്കാര്‍ വിശദമായ വിശകലനം നടത്തുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പം തൊഴിലാളികളുടെ ക്ഷേമത്തിനായും, ജോലിസുരക്ഷയ്ക്കായും പദ്ധതികളാവിഷ്‌കരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ടീഷെക് പറഞ്ഞു. അതേസമയം മറ്റ്  പല രാജ്യങ്ങളെയും അപേക്ഷിച്ച് അയര്‍ലണ്ടിലെ വരുമാന അസമത്വം കുറവാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

കോവിഡ്-ബ്രെക്‌സിറ്റ് ആഘാതം സൃഷ്ടിച്ച സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി, പുതുവര്‍ഷത്തില്‍ പ്രഖ്യാപിക്കുന്ന National Economic Recovery Plan-ല്‍ പരിസ്ഥിതിസംരക്ഷണത്തിന് മുഖ്യപരിഗണനയുണ്ടായിരിക്കുമെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: