വിമാനത്തിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; യാത്രക്കാരിക്ക് 1,500 യൂറോ പിഴ

മദ്യപിച്ച് വിമാനത്തിനുള്ളില്‍ ബഹളം വയ്ക്കുകയും, ക്യാബിന്‍ ക്രൂവിനോട് തട്ടിക്കയറുകയും ചെയ്തതിനെത്തുടര്‍ന്ന്, വിമാനം കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യേണ്ടിവന്ന സംഭവത്തില്‍ ബ്രിട്ടിഷ് യുവതിക്ക് 1,500 യൂറോ പഴ വിധിച്ച് കോര്‍ക്ക് ജില്ലാ കോടതി. Canary Islands-ല്‍ നിന്നും യു.കെയിലേയ്ക്ക് പോകുകയായിരുന്ന Jet2 LS910 വിമാനത്തില്‍ ഡിസംബര്‍ 27നായിരുന്നു സംഭവം അരങ്ങേറിയത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സ്വദേശിനിയായ Gemma Campbell എന്ന 33കാരി മദ്യം ഉപയോഗിക്കുകയും, തുടര്‍ന്ന് 100ഓളം യാത്രക്കാര്‍ക്ക് അപകടം വരുത്തിവയ്ക്കുന്ന തരത്തില്‍ വിമാനത്തിനുള്ളില്‍ പെരുമാറുകയും ചെയ്യുകയായിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ച steward അടക്കമുള്ള ക്യാബിന്‍ ക്രൂവിനെ സഭ്യമല്ലാത്ത വാക്കുകളുപയോഗിച്ച ചീത്ത വിളിക്കുകയും ചെയ്തു.

ഇവരുടെ പെരുമാറ്റം അതിരുകടന്നതോടെ വിമാനം അടിയന്തരമായി കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ് നിര്‍ബന്ധിതനായി. തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്നും ഗാര്‍ഡ ഇവരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. യാത്രക്കാരെയും, തന്നെത്തന്നെയും അപകടപ്പെടുത്താന്‍ ശ്രമിക്കുക, മോശമായി പെരുമാറുക എന്നീ കുറ്റങ്ങളാണ് Gemma-യ്ക്ക് മേല്‍ ചുമത്തിയത്.

കോര്‍ക്ക് വിമാനത്താവളത്തില്‍ Gemma-യെ ഇറക്കി അധികൃതരെ ഏല്‍പ്പിച്ച ശേഷമാണ് വിമാനം തിരികെ മാഞ്ചസ്റ്ററിലേയ്ക്ക് യാത്ര തുടര്‍ന്നത്. കോടതിയില്‍ കുറ്റം സമ്മതിച്ച Gemma, സംഭവത്തില്‍ താന്‍ ഖേദിക്കുന്നതായും മാപ്പ് നല്‍കണമെന്നും പറഞ്ഞു. ക്ലീനിങ് ബിസിനസ് ചെയ്യുന്ന താന്‍ മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പെട്ടിട്ടില്ലെന്ന കാരവും അവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി പിഴ വിധിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: