ജനുവരി 1 മുതല്‍ ഈ ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമാകും

പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഏതാനും ഫോണ്‍ മോഡലുകളില്‍ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം ജനുവരി 1 മുതല്‍ തടസപ്പെടുമെന്ന് അധികൃതര്‍. പഴയ ആന്‍ഡ്രോയ്ഡ്, iOS സോഫ്റ്റ്‌വെയറുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സാപ്പ് സേവനം തടസപ്പെടുക. ഇതിനെ മറികടക്കാനായി സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുകയോ, അല്ലെങ്കില്‍ പുതിയ ഫോണ്‍ വാങ്ങുകയോ ചെയ്യേണ്ടിവരും.

iOS 9 അല്ലെങ്കില്‍ അതിന് ശേഷം റിലീസ് ചെയ്ത iOS പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ പുതിയ വാട്‌സാപ്പ് അപ്‌ഡേറ്റ് പ്രവര്‍ത്തിക്കുകയുള്ളൂ. അതുപോലെ Android 4.0.3 വേര്‍ഷനും (Android Ice ream Sandwich), അതിന് ശേഷം പുറത്തിറങ്ങിയിട്ടുള്ള വേര്‍ഷനുകളും മാത്രമേ പുതിയ അപ്‌ഡേറ്റ് സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ.

iPhone 4 വരെയുള്ള ഫോണുകളില്‍ ഇതോടെ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. iOS 9-ലേയ്ക്ക് ഈ ഫോണുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നതിനാല്‍ വാട്‌സാപ്പ് ലഭ്യമാകണമെങ്കില്‍ പുതിയ ഫോണ്‍ വാങ്ങുക തന്നെ വേണ്ടിവരും. iPhone 4S, iPhone 5, iPhone 5S, iPhone 6 എന്നിവ iOS 9-ലേയ്ക്ക് അപ്‌ഡേറ്റ് ചെയാതാല്‍ വാട്‌സാപ്പ് സേവനം തുടര്‍ന്നും ലഭ്യമാകും.

ആന്‍ഡ്രോയ്ഡ് നിരയില്‍ Samsung Galaxy S2, HTC Desire, LG Optimus Black, Motorola Droid Razr തുടങ്ങിയവയിലെ വാട്‌സാപ്പ് സേവനം തടസപ്പെടും. കൂടാതെ 2010ന് മുമ്പ് റിലീസ് ചെയ്ത ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയറുകളുപയോഗിക്കുന്ന എല്ലാ ഫോണുകളിലും വാട്‌സാപ്പ് സേവനം നിര്‍ത്തലാക്കപ്പെടും.

നിങ്ങളുടെ ഫോണിലെ സോഫ്റ്റ് വെയര്‍ വേര്‍ഷന്‍ ഏതെന്നറിയാനായി താഴെ പറയുന്ന പോലെ ചെയ്യാം:

iOs: Settings > General > Software update

Android: Settings> More settings> About phone

പുതിയ അപ്‌ഡേറ്റ് കാരണം ലക്ഷക്കണക്കിന് ഫോണുകളിലെ വാട്‌സാപ്പ് സേവനം നിര്‍ത്തലാക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. User Privacy Policy-യിലും 2021 ഫെബ്രുവരിയോടെ മാറ്റം വരുത്താനൊരുങ്ങുകയാണ് വാട്‌സാപ്പ്.

Share this news

Leave a Reply

%d bloggers like this: