വാട്ടര്‍ഫോര്‍ഡില്‍ വിരുന്നെത്തി ഡോള്‍ഫിന്‍ കൂട്ടം; മനോഹരമായ വീഡിയോ കാണാം

Munster ജലാശയത്തെ കീറിമുറിച്ചുകൊണ്ട് ഉത്സാഹഭരിതരായി നീങ്ങുന്ന ആ ഡോള്‍ഫിന്‍ കൂട്ടത്തെ കണ്ട് Andrew Doherty എന്ന വാട്ടര്‍ഫോര്‍ഡുകാരന്‍ ഒരു നിമിഷം സ്തബ്ധനായിരുന്നിരിക്കണം. ഇത്രമേല്‍ മനോഹരമായ ഭൂമിയിലാണോ തങ്ങള്‍ ജീവിക്കുന്നത് എന്ന തിരിച്ചറിവില്‍ ആ കാഴ്ച ക്യാമറയില്‍ പകര്‍ത്തി ട്വിറ്ററിലൂടെ ലോകം മുഴുവനും എത്തിക്കുകയും ചെയ്തു Doherty. വാട്ടര്‍ഫോര്‍ഡിലെ Munster ജലാശയത്തിലൂടെ ഒന്നിനു പുറകെ ഒന്നായി 50 ഡോള്‍ഫിനുകള്‍ കുതിച്ചുയര്‍ന്നും, വെള്ളം ചിന്നിച്ചും നീന്തിത്തുടിക്കുന്ന വീഡിയോ ആയിരക്കണക്കിന് പേരാണ് ഇതുവരെ കണ്ടത്.

എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഡോള്‍ഫിനുകള്‍ ഇവിടെ വിരുന്നെത്താറുണ്ടെന്നാണ് Doherty പറയുന്നത്. എന്നാല്‍ ചെറിയൊരു ഡോള്‍ഫിന്‍ കുടുംബം മാത്രമേ സാധാരണയായി ഉണ്ടാകാറുള്ളൂ.

ഇതാദ്യമായല്ല ഡോള്‍ഫിനുകള്‍ ഐറിഷ് ജലാശയത്തില്‍ കൂട്ടമായെത്തുന്നത്. Myrtleville, Fountainstown, Roche’s Point എന്നിവിടങ്ങളില്‍ ഡിസംബര്‍ ആദ്യം 50-60 ഡോള്‍ഫിനുകള്‍ കൂട്ടമായെത്തിയത് കൗതുകക്കാഴ്ചയായിരുന്നു.

Share this news

Leave a Reply

%d bloggers like this: