യു.കെ വൈറസ് സ്‌ട്രെയിന്‍ കേരളത്തിലും; യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ അധികൃതരെ ബന്ധപ്പെടണം

യു.കെയില്‍ പടര്‍ന്നുപിടിക്കുന്ന പുതിയ കോവിഡ് വൈറസ് സ്‌ട്രെയിന്‍ കേരളത്തിലും സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നെത്തിയ 6 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം തന്നെ ചികിത്സയിലാണെന്നും, സമ്പര്‍ക്ക പട്ടിക തയ്യാറാക്കി, ഇവരുമായി അടുത്തിടപഴകിയവരെ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. നിലവില്‍ ആശങ്ക വേണ്ടെന്നും, ജാഗ്രത മതിയെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ജനിതകമാറ്റം വന്ന വൈറസ് വഴി കോവിഡ് പിടിപെട്ടത്.

യു.കെയില്‍ നിന്നു വന്ന 39 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.

കോവിഡിന്റെ യു.കെ വകഭേദം കേരളത്തിലും കണ്ടെത്തിയതോടെ എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരെ പ്രത്യേകമായി നിരീക്ഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആരോഗ്യവകുപ്പു് അധികൃതരുമായി ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കണം.

Share this news

Leave a Reply

%d bloggers like this: