95-കാരിയായ Maura Bryne അയര്‍ലണ്ടില്‍ വാക്‌സിന്‍ ലഭിക്കുന്ന ആദ്യ നഴ്‌സിങ് ഹോം അന്തേവാസി

95-കാരിയായ Maura Bryne അയര്‍ലണ്ടില്‍ വാക്‌സിന്‍ കുത്തിവെപ്പ് എടുത്ത ആദ്യ നഴ്‌സിങ് ഹോം അന്തേവാസിയായി. നേരത്തെ ഇവരുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. Bryne-നും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയിലുള്ള Hollybrook Lodge-ല്‍ വച്ചാണ് Bryne, Pfizer വാക്‌സിന്‍ കുത്തിവെപ്പ് എടുത്തത്. അയര്‍ലണ്ടില്‍ ആദ്യ ബാച്ച് വാക്‌സിന്‍ ഏറ്റുവാങ്ങിയത് Hollybrook Lodge ആണ്.

‘എനിക്ക് ഇപ്പോള്‍ വളരെ നന്നായിരിക്കുന്നതായി തോന്നുന്നു,’ എന്ന് വാക്‌സിന്‍ എടുത്ത ശേഷം Bryne പ്രതികരിച്ചു. മറ്റുള്ളവരോടും വാക്‌സിന്‍ എടുക്കണമെന്ന് പറഞ്ഞ അവര്‍, താന്‍ കുത്തിവെപ്പ് ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ കുടുംബാംഗങ്ങളെ കാണാനായി ഏതാനും ദിവസങ്ങള്‍ കൂടി ഇവര്‍ കാത്തിരിക്കേണ്ടി വരും.

Bryne-ന് വാക്‌സിന്‍ ലഭിച്ചതറിഞ്ഞ് അവരുടെ ഐപാഡില്‍ മെസേജുകളുടെ പ്രവാഹമാണ്. മക്കളും, കൊച്ചുമക്കളും, അവരുടെ മക്കളുമായി വലിയ കുടുംബമാണ് Bryne-ന്റേത്. തന്റെ കുടുംബത്തിനും, Hollybrook-ലെ നഴ്‌സുമാര്‍ക്കും അവര്‍ നന്ദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് Bryne-ന്റെ ഭര്‍ത്താവ് Stephen കോവിഡ് ബാധിച്ച് മരിച്ചത്. അപ്പോള്‍ കോവിഡിന് ചികിത്സയിലായിരുന്നതിനാല്‍ Bryne-ന് ഭര്‍ത്താവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനും സാധിച്ചിരുന്നില്ല.

Share this news

Leave a Reply

%d bloggers like this: