വൃദ്ധര്‍ക്കും പരിചരണം വേണ്ടവര്‍ക്കും സഹായഹസ്തവുമായി സര്‍ക്കാരിന്റെ Community Call പദ്ധതി

കോവിഡ് വ്യാപനം രൂക്ഷമായതോടെ വൃദ്ധരും, മറ്റ് പ്രത്യേക പരിചരണമാവശ്യമുള്ളവരും പലതരം ബുദ്ധിമുട്ടുകളിലാണ്. പുറത്തുപോയി സാധനങ്ങള്‍ വാങ്ങാനോ, മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനോ ഇവര്‍ക്ക് കഴിയുന്നില്ല. മറ്റ് ചിലര്‍ സംസാരിക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ട് പോകുകയും ചെയ്യുന്നു. ഇവര്‍ക്ക് സഹായഹസ്തവുമായി ഐറിഷ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ സംരംഭമാണ് Community Call.

രാജ്യത്തെ വിവിധ കൗണ്ടി കൗണ്‍സിലുകളില്‍ Community Call സേവനം ലഭ്യമാണ്. ഭക്ഷണം, ഇന്ധനം, പലചരക്ക്, വീട്ട് സാധനങ്ങള്‍ എന്നിവ വാങ്ങി നല്‍കല്‍, ഒറ്റപ്പെട്ടവരുമായി സംസാരിക്കാനും സഹായിക്കാനും സഹായികളെ ഏര്‍പ്പാടാക്കുക എന്നിങ്ങനെയുള്ള സേവനങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്ന് ഓരോ കൗണ്ടികളിലെയും ഫോണ്‍ നമ്പറുകളടക്കം പ്രസിദ്ധീകരിച്ചുകൊണ്ട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി Heather Humphreys പറഞ്ഞു. ഒപ്പം ജനങ്ങള്‍ തങ്ങളുടെ അയല്‍വാസികള്‍, പ്രത്യേകിച്ച് വൃദ്ധജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുവാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: