പുതുമ തേടുന്ന വീടുകള്‍; വീടുകളുടെ കാര്യത്തില്‍ 2021-ലെ ട്രെന്‍ഡുകള്‍

കൊറോണ കാരണം സ്വന്തം ജീവിത്തിലേയ്ക്ക് തിരിഞ്ഞുനോക്കാനുള്ള ഒരവസരമാണ് 2020 നമുക്ക് സമ്മാനിച്ചത്. ലോക് ഡൗണ്‍ കാരണം വീട്ടില്‍ കുടുങ്ങിയ നാളുകളില്‍ പല മാറ്റങ്ങളും നമ്മുടെ മനസിന് സംഭവിച്ചു. അത് വീടുകളുടെ പരിപാലനത്തിലും നിര്മ്മാണത്തിലുമെല്ലാം പ്രസിഫലിക്കുകയും ചെയ്തു. 2021-ലെ പ്രധാന ഹോം ട്രെന്‍ഡുകളിലൂടെ ഒരു യാത്ര.

വര്‍ക്ക് ഫ്രം ഹോം

കോവിഡ് സംഭാന ചെയ്ത പ്രധാന മാറ്റങ്ങളിലൊന്നാണ് ഓഫിസിന് പകരം വീട്ടില്‍ നിന്നും ജോലി ചെയ്യല്‍ അഥവാ വര്‍ക്ക് ഫ്രം ഹോം. വീട്ടിലെ ഏതെങ്കിലും ഒരു മുറി ഇതിനായി മാറ്റി വയ്ക്കാന്‍ ഇതോടെ ജോലിക്കാര്‍ നിര്‍ബന്ധിതരായി. നല്ല കാറ്റും വെളിച്ചവും ലഭിക്കുന്നതിന് പുറമെ, വീഡിയോ കോണ്‍ഫറന്‍സ് കോളുകളില്‍ നല്ല ബാക്ക്ഗ്രൗണ്ട് ആയി നിലനില്‍ക്കുന്ന ഡിസൈനുകള്‍ക്ക് ഇപ്പോള്‍ ആവശ്യാക്കാരേറെയാണ്.

ഗാര്‍ഡന്‍/ഔട്ട്‌ഡോര്‍ ലിവിങ്

ഇതിനും കോവിഡ് തന്നെയാണ് പ്രധാന കാരണങ്ങളിലൊന്ന്. യാത്രകള്‍ നിയന്ത്രിക്കപ്പെട്ടതോടെ കൂടുതല്‍ പേരും ഒഴിവു സമയങ്ങള്‍ ഫാമിലിക്കൊപ്പം വീട്ടില്‍ തന്നെ ചെലവിടുകയാണ്. അതിനാല്‍ തന്നെ ഗാര്‍ഡനുകള്‍, ഔട്ട്‌ഡോര്‍ ലിവിങ് സ്‌പേസുകള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടിത്തുടങ്ങി.

കളര്‍

നിറങ്ങള്‍ വെറുതെ വാരിപ്പൂശാതെ കളര്‍ പാലറ്റുകള്‍ അനുസരിച്ചാണ് ഇപ്പോള്‍ ഡിസൈനിങ് നടത്തുന്നത്. മുറിയിലെ മറ്റ് ഉപകരണങ്ങള്‍ക്കനുസരിച്ച് ചുമര്‍, അലമാര, സോഫ എന്നിങ്ങനെ എല്ലാത്തിനും കളറുകള്‍ നിശ്ചയിക്കുന്നതാണ് കളര്‍ പാലറ്റ്. Burnt umber, terracotta, sandy hues, sage, pine, turquoise തുടങ്ങിയ കോംബിനേഷനുകള്‍ക്കാണ് ഡിമാന്‍ഡ്.

വളര്‍ത്തുമൃഗങ്ങള്‍

വളര്‍ത്തുമൃഗങ്ങള്‍ വീടിന്റെ അവിഭാജ്യഘടകമായ വര്‍ഷമാണ് 2020. നിരവധി പേരാണ് പൂച്ച, പട്ടി മുതലായ വളര്‍ത്തുമൃഗങ്ങളെ വാങ്ങുകയോ, ദത്തെടുക്കുകയോ ചെയ്തത്. ഈ ട്രെന്‍ഡ് 2021-ലും തുടരുമെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ത്തന്നെ വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് കൂടി അനുയോജ്യമായ വസ്തുക്കളാണ് ഉപയോഗിക്കപ്പെടുന്നത്. നിലം, സോഫ വിരികള്‍ എന്നിവയിലെ മെറ്റീരിയല്‍, pet food-ന് പ്രത്യേക ഇടം, pet bed എന്നിങ്ങനെ നീളുന്ന ലിസ്റ്റ്.

ഹൗസ് പ്ലാന്റ്

വീട്ടിനകത്ത് വളര്‍ത്തുന്ന ചെടികള്‍ക്കും ആവശ്യക്കാരേറി. സൗന്ദര്യത്തോടൊപ്പം നല്ല ഓക്‌സിജന്‍ പ്രദാനം ചെയ്യുമെന്നതിനാലും ഈ ചെടികള്‍ വീടുകള്‍ക്കുള്ളില്‍ എന്നത്തേതിലും കൂടുതലായി ഇടം പിടിക്കുകയാണ്.

Comfort

ലോക് ഡൗണ്‍ കാലത്താണ് വീട്ടിലെ ഫര്‍ണ്ണിച്ചര്‍ മിക്കവരും ശരിക്കും ശ്രദ്ധിക്കുന്നത്. പലതും പഴകിയതും, ഉപയോഗശൂന്യവുമാണ്. ഇപ്പോള്‍ മികച്ച കംഫര്‍ട്ട് കൂടി പരിഗണിച്ചാണ് ആളുകള്‍ ഫര്‍ണ്ണിച്ചര്‍ തെരഞ്ഞടുക്കുന്നത്. ഹീറ്ററുകള്‍ വാങ്ങുമ്പോള്‍ ഭംഗി മാത്രമല്ല മറിച്ച് ഊര്‍ജ്ജക്ഷമത കൂടി പരിശോധിച്ചുതുടങ്ങി. പഴയ മോഡല്‍ ജനലുകള്‍, വാതിലുകള്‍ എന്നിവയ്ക്ക് പകരം പുതിയവ വാങ്ങാനായി ധാരാളം പേര്‍ കടകളിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബാത്ത്‌റൂം

ഭംഗിയേറിയ ബാത്ത്‌റൂമുകളുടെ പരസ്യങ്ങള്‍ ടിവിയില്‍ കാണാറുണ്ടെങ്കിലും പലരും അത് അത്രം മൈന്‍ഡ് ചെയ്തിരുന്നില്ല. ഇന്ന് പുതിയ ഡിസൈനിലും കളറിലുമുള്ള ബാത്ത്‌റൂമുകള്‍ക്ക് ആവശ്യക്കാരേറിയിരിക്കുകയാണ്. ബാത്ത്‌റൂമുകള്‍ മാത്രമായി നവീകരിക്കുന്ന ഏജന്റുമാരും ലഭ്യമാണ്.

വീട്ടിലെ എക്‌സര്‍സൈസ്

കൊറോണ ലോക് ഡൗണ്‍കാരണം നടത്തവും ഓട്ടവും കളികളുമെല്ലാം ഇപ്പോള്‍ വീട്ടിനുള്ളിലാണ്. അതോടെ വീട്ടിനകത്ത് ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായും വന്നു. ഒരേസമയം ഗാര്‍ഡന്‍ റൂമായും വര്‍ക്ക് ഔട്ട് റൂമായും ഉപയോഗിക്കാവുന്ന മുറികള്‍ക്കാണ് ഡിമാന്‍ഡ്.

Do It Yourself

ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന പലരും ക്ലീനിങ് പണികളാണ് ആദ്യം ചെയ്തുതീര്‍ത്തത്. ഇത് കഴിഞ്ഞതോടെ വീട് സ്വയം മോടിപിടിപ്പിക്കലായി പ്രധാന പണി. കുട്ടികള്‍ക്കായി ട്രീ ഹൗസ് നിര്‍മ്മിക്കല്‍, ബെഡ്‌റൂം വാള്‍പേപ്പര്‍ ഒട്ടിച്ച് മനോഹരമാക്കല്‍ എന്നിങ്ങനെ വീടിനെ ആകെ മാറ്റിമറിച്ചവരും കുറവല്ല.

അടുക്കള

കൊറോണ കാരണം പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കല്‍ നിന്നത് വീട്ടിലെ അടുക്കളകള്‍ കൂടുതല്‍ സൗകര്യമുള്ളതാക്കാന്‍ കാരണമായി. സൗകര്യം കുറഞ്ഞ അടുക്കളകള്‍ വലുതാക്കുന്നതിലും, പുതിയ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിലും ശ്രദ്ധ ചെലുത്തുകയാണ് ആളുകള്‍ ഇപ്പോള്‍. അടുക്കളയില്‍ Anti microbial properties, copper finish എന്നിവയുടെ ഉപയോഗമാണ് വൈറസിനെ തുരത്താനായി ആളുകള്‍ ഉപയോഗിക്കുന്നത്.

സ്മാര്‍ട്ട് ഹോം

സെന്‍സറുകള്‍ വഴി സ്വിച്ചുകള്‍, ടിവി, ഫാന്‍, ഹീറ്റര്‍ എന്നിവയെല്ലാം കണ്‍ട്രോള്‍ ചെയ്യുന്ന രീതിക്ക് അയര്‍ലണ്ടില്‍ പ്രചാരമേറുകയാണ്. Google home, Alexa തുടങ്ങിയവയാണ് ഈ രംഗത്തെ പ്രമുഖര്‍. Voice Command നല്‍കുന്നതിനനുസരിച്ച് ഇവ പ്രവര്‍ത്തിക്കും.

സുസ്ഥിരത

നമ്മുടെ ജീവിതമോ ഇടപെടലുകളോ തന്നെയാണ് നമുക്ക് ചുറ്റുമുള്ള പല ദുരന്തങ്ങളുടെയും കാരണമെന്ന തിരിച്ചറിവില്‍ നിന്ന് കഴിവതും പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ളതാവണം വീടുകള്‍ എന്ന് പലരും മനസിലാക്കിയിരിക്കുന്നു. പുതിയ വീടുകള്‍ നിര്‍മ്മിക്കുമ്പോഴും, പരിപാലിക്കുമ്പോഴും പ്രകൃതിയുടെ സുസ്ഥിരതയ്ക്ക് ഭംഗം വരുത്താത്ത വഴിയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ന് കുറവല്ല.

Share this news

Leave a Reply

%d bloggers like this: