അയർലണ്ടിലെ ആദ്യ ഹൈന്ദവ ഭക്തിഗാന ആൽബവുമായി സ്വരയും സംഘവും; അയ്യപ്പസ്തുതി ഗീതം ശ്രദ്ധ നേടുന്നു

കോവിഡ് മഹാമാരി ദുരിതം വിതയ്ക്കുന്ന കാലത്ത് അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ എല്ലാ വര്‍ഷവും നടത്താറുള്ള മകരവിളക്ക് മഹോത്സവവും ഒഴിവാക്കേണ്ടി വന്നിരിക്കുകയാണ്. ഇതെത്തുടര്‍ന്ന് കലിയുഗവരദനായ അയ്യപ്പനെ സ്തുതിച്ചുകൊണ്ട് അയര്‍ലണ്ടിലെ കുഞ്ഞുങ്ങള്‍ ആലപിച്ച് പുറത്തിറക്കിയ അയ്യപ്പസ്തുതി ഗീതം ശ്രദ്ധ നേടുന്നു. ഡബ്ലിനിലെ ബിന്ദു രാമന്‍- രാമന്‍ നമ്പൂതിരി ദമ്പതികളുടെ മകളായ സ്വര രാമന്‍ നമ്പൂതിരിയും കോറസുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. അയര്‍ലണ്ടില്‍ പുറത്തിറങ്ങുന്ന ആദ്യ ഹൈന്ദവ ഭക്തിഗാന ആല്‍ബമാണിത്. നിരഞ്ജന, ജിതേഷ് പിള്ള,
നേഹ കിഷോർ, രാജ്‌നന്ദിനി വർമ്മ, പൂജ വിനോദ്, അനുശ്രീ ഏറുകാട്ടിൽ,
മാധവ് സന്ദീപ് നമ്പ്യാർ എന്നിവരാണ് സ്വരയ്‌ക്കൊപ്പം ഗാനം ആലപിച്ചിരിക്കുന്നത്.

WMC Competition-ല്‍ കലാതിലകം, MIND Icon Award, സ്വിറ്റ്‌സര്‍ലണ്ടില്‍ നടന്ന കേളി ഇന്റര്‍നാഷണല്‍ കലാമേളയിലെ ബെസ്റ്റ് പെര്‍ഫോമര്‍ക്കുള്ള ഫാ. ആബേല്‍ മെമ്മോറിയല്‍ അവാര്‍ഡ് എന്നിങ്ങനെ ഒരുപിടി നേട്ടങ്ങളുടെ നെറുകയിലെത്തി നില്‍ക്കുന്ന സ്വര രാമന്‍ നമ്പൂതിരി, സംഗീതം, നൃത്തം, വയലിന്‍ എന്നിവ അഭ്യസിക്കുന്നുമുണ്ട്. അയർലണ്ടിലെ അറിയപ്പെടുന്ന ക്ലാസിക്കൽ ഡാൻസറായ സപ്ത രാമൻ നമ്പൂതിരിയുടെ ഇളയ സഹോദരിയുമാണ് സ്വര. സ്വരയ്‌ക്കൊപ്പം കോറസില്‍ പാടിയിരിക്കുന്ന കുട്ടികളും വിവിധ കലാരംഗകളില്‍ ശോഭിച്ചവരാണ്.

Share this news

Leave a Reply

%d bloggers like this: