നിങ്ങൾ വിജയിച്ചിരിക്കുന്നു ഡയറക്ടർ ♥️ (അശ്വതി പ്ലാക്കൽ)

ആദ്യമായി ജിയോ സാറിന് നന്ദി പറയുന്നു. കൃത്യമായി ഞങ്ങളെ അടയാളപ്പെടുത്തിയതിനു. ഇതെല്ലാം കണ്ടു വളർന്നതു തന്നെയാണ്. എന്തായാലും ഞങ്ങൾക്ക് മുമ്പുള്ള ജനറേഷൻ കുറച്ചു മോഡേൺ ആയതു കൊണ്ടു ഈ തലമുറ രക്ഷപെട്ടു 😬 എന്നിരുന്നാലും അടക്കവും ഒതുക്കവുമുള്ള പെൺകുട്ടികൾ തറവാട്ടിൽ ഇല്ലാതില്ലാതില്ല ആ ഒരു പ്രതീക്ഷയും ഇല്ലാതായിട്ടില്ല.4 ദിവസത്തെ ആർത്താവാചാരവും pre menstrual syndrome കൊണ്ടു ഒരു വഴിക്കായ ദിവസങ്ങൾ ഓർക്കുന്നു.

             ഒരു പെൺകുട്ടിക്ക് അത്യാവശ്യം വേണ്ടത് വിദ്യാഭ്യാസം, ജോലി എന്നിവയൊക്കെ ആണെന്ന് തിരിച്ചറിയുന്ന പാരെന്റ്സ് തന്നെയാണ് അവളുടെ ലൈഫ് സംരക്ഷിക്കുന്ന ആളുകൾ ഞങ്ങളും നിങ്ങളും ആചാരങ്ങൾ സംരക്ഷിക്കണം എന്ന് പറയുമ്പോഴാണ് പ്രശ്നം. ഒരാളുടെ ശരീരവും മനസ്സും അയാളുടെ മാത്രമാണെന്ന് എന്നാണ് നമ്മൾ മനസിലാക്കുക.

      എനിക്ക് വേദനയാണ് എന്നൊരു സ്ത്രീ ഉറക്കെ പറയുന്നു. അധ്യാപകനായിട്ട് പോലും ഭർത്താവ് വിറക്കുന്നുണ്ട് അത് കേട്ടിട്ട്. രജനി ചാണ്ടിയെ വെർബൽ റേപ് നടത്തിയ ആളുകൾ ഉള്ള നാടാണ്. അപ്പോൾ ആ തുറന്നു പറച്ചിൽ പ്രസക്തമാണ്.

   മനസ്സ് തുറന്നു പറയുന്നു ഈ സിനിമ നിങ്ങൾ കുട്ടികളെ കാണിച്ചിരിക്കണം അവർ പഠിക്കട്ടെ ബഹുമാനം എന്താണെന്നു അവനവനോടും മറ്റുള്ളവരോടും…… അവർ പഠിക്കട്ടെ സമത്വം എന്താണെന്നു ♥️

Fb സുഹൃത്തായ മൃദുല ചേച്ചിയുടെ പാട്ട് സൂപ്പർ ഹിറ്റ്‌ ആയി മാറി കഴിഞ്ഞു.

Share this news

Leave a Reply

%d bloggers like this: