സർക്കാർ മന്ദിരങ്ങൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; മിന്നൽ പരിശോധന നടത്തി ഗാർഡ

Leninster House-ലും സര്‍ക്കാര്‍ മന്ദിരങ്ങളിലും ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഗാര്‍ഡയുടെ മിന്നല്‍ പരിശോധന. വെള്ളിയാഴ്ച ഉച്ചയോടെയാണ് കെട്ടിടങ്ങളില്‍ ബോംബ് വച്ചതായുള്ള ഭീഷണി സന്ദേശം ഗാര്‍ഡയ്ക്ക് ലഭിച്ചത്. ‘സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഞാന്‍ ചുട്ടെരിക്കാന്‍ പോകുകയാണ്’ എന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഈ സമയം പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും Tanaiste ലിയോ വരേദ്കറും കെട്ടിടത്തിലെ തങ്ങളുടെ ഓഫീസുകളിലുണ്ടായിരുന്നു. 12 മണി മുതല്‍ 12.45 വരെ വരേദ്കര്‍ പത്രസമ്മേളനവും നടത്തിയിരുന്നു. സ്ഥലത്ത് കുതിച്ചെത്തിയ ഗാര്‍ഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഉച്ചയ്ക്ക് 2.30ഓടെ Merrion Street, Kildare Street എന്നിവിടങ്ങളിലെ സര്‍ക്കാര്‍ മന്ദിരങ്ങളിലും, Kildare Street-ലെ Leinster House-ലും ഗാര്‍ഡ സ്‌ഫോടക വസ്തുവിന് വേണ്ടി വിശദമായ തെരച്ചില്‍ നടത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഈ സമയത്ത് കെട്ടിടങ്ങളിലുണ്ടായിരുന്നു. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും ഭീഷണി സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: