പുതിയ പേയ്മെന്റ്സ് ആപ്പ് നിർമ്മിക്കാൻ ഐറിഷ് ബാങ്കുകൾ നൽകിയ അപേക്ഷ CCPC തള്ളി

Revoult-ന് സമാനമായി ഒറ്റ ക്ലിക്കില്‍ ബാങ്കിടപാടുകള്‍ നടത്തുന്ന ആപ്പ് നിര്‍മ്മിക്കാനായി നാല് പ്രമുഖ ഐറിഷ് ബാങ്കുകള്‍ സമര്‍പ്പിച്ച അപേക്ഷ Competition and Consumer Protection Commission (CCPC) തള്ളി. AIB, Bank of Ireland, Permanent TSB, KBC Bank എന്നിവര്‍ ചേര്‍ന്ന് ഈ മാസം ആദ്യമാണ് CCPC-ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ആപ്പ് നിര്‍മ്മിക്കാനായി Synch Payments DAC എന്ന കമ്പനി രൂപീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അപേക്ഷയില്‍ Competition Act 2002-ലെ സെക്ഷന്‍ 18(12)-ല്‍ പറയും പ്രകാരമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ചവരുത്തിയതായി നിരീക്ഷിച്ച CCPC അധികൃതര്‍ അപേക്ഷ തള്ളുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചു. ഈ വിവരങ്ങള്‍ കൂടി നല്‍കുന്ന പക്ഷം അപേക്ഷ വീണ്ടും പരിഗണിക്കുമെന്നും CCPC വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: