40,000 യൂറോയിൽ കൂടുതൽ വാർഷിക വരുമാനമുള്ള ജോലിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ RTE

ചെലവുചുരുക്കലിന്റെ ഭാഗമായി ജോലിക്കാരുടെ ശമ്പളത്തില്‍ കുറവ് വരുത്താന്‍ RTE അധികൃതരുടെ നീക്കം. നിലവിലെ നിര്‍ദ്ദേശ പ്രകാരം ശമ്പളത്തില്‍ 3.35, 5.35 ശതമാനം വീതവും, അലവന്‍സുകളില്‍ 10 ശതമാനവും കുറവ് വരുത്താനാണ് ആലോചിക്കുന്നത്. രണ്ട് വര്‍ഷത്തേയ്ക്കാണ് നിയന്ത്രണം. മൂന്ന് വര്‍ഷം കൊണ്ട് 60 മില്യണ്‍ യൂറോ ലാഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് RTE-യുടെ പുതിയ തീരുമാനം. ശമ്പളം കുറയ്ക്കുന്നിനൊപ്പം sick leave, annual leave എന്നിവയിലും മാറ്റങ്ങള്‍ വരുത്തും. നിര്‍ദ്ദേശം യൂണിയനുകളുടെ കൂടി അംഗീകാരം ലഭിച്ച ശേഷം നടപ്പില്‍ വരുത്തും.

അതേസമയം വാര്‍ഷിക ശമ്പളം 40,000 യൂറോയില്‍ കുറവുള്ളവരെ പുതിയ തീരുമാനം ബാധിക്കില്ല. മറിച്ച് 45,000 യൂറോ വാര്‍ഷിക ശമ്പളം വാങ്ങുന്നവരില്‍ നിന്നും 708 യൂറോ കുറയ്ക്കും. 65,000 യൂറോയ്ക്ക് 1,378, 85,000 യൂറോയ്ക്ക് 2,473 യൂറോ എന്നിവയും ശമ്പളത്തില്‍ നിന്നും കുറയ്ക്കും. 250,000 യൂറോ വാര്‍ഷിക ശമ്പളം ലഭിക്കുന്നവരില്‍ നിന്നും 12,575 യൂറോയാണ് കട്ട് ചെയ്യുക.

RTE-യെ സാമ്പത്തികമായി സുസ്ഥിരമാക്കാന്‍ ഈ നിര്‍ദ്ദേശം നടപ്പില്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്ന് RTE ഡയറക്ടര്‍ ജനറല്‍ Dee Forbes വ്യക്തമാക്കി. നിര്‍ദ്ദേശം യൂണിയനുകള്‍ അംഗീകരിക്കുന്ന പക്ഷം 2021 മെയ് 1 മുതല്‍ 2023 ഏപ്രില്‍ 30 വരെ തീരുമാനം നടപ്പിലാക്കും.

Share this news

Leave a Reply

%d bloggers like this: