അയർലൻഡ് മലയാളികൾക്കിടയിൽ നിന്നും മറ്റൊരു കൊച്ചു പ്രതിഭ കൂടി; 10 വയസുകാരൻ നഥാന്റെ നോവൽ പ്രസിദ്ധീകരിച്ച് ആമസോൺ

അയര്‍ലണ്ട് മലയാളികള്‍ക്ക് അഭിമാനമായി മറ്റൊരു കൊച്ചു കഥാകാരന്‍ കൂടി. ഡബ്ലിന്‍ സ്വദേശിയായ 10 വയസുകാരന്‍ നഥാന്‍ വര്‍ഗീസ് ആണ് തന്റെ ‘For Old Time’s Sake’ എന്ന നോവല്‍ ആമസോണില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കടന്നുവന്നിരിക്കുന്നത്.

കര്‍ഷക കുടുംബത്തിലെ അംഗമായ ഒരു 17-കാരന്‍ ഇംഗ്ലിഷ് ആര്‍മിക്കൊപ്പം യുദ്ധത്തിന് പോകുന്നതാണ് ‘For Old Time’s Sake’-ന്റെ കഥാതന്തു. ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തില്‍ താമസിച്ചുവന്ന പയ്യന്റെ കുടുംബം, പിതാവിന് ജോലി നഷ്ടമാകുന്നതോടെ വളര്‍ത്തുമൃഗങ്ങളെ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളെ പിരിയുന്നത് സഹിക്കാന്‍ കഴിയാത്ത അവന്‍ കുടുംബത്തെ സഹായിക്കാനായി ഇംഗ്ലിഷ് പട്ടാളത്തില്‍ ചേരുകയും, യുദ്ധമുഖത്തെത്തുകയും ചെയ്യുന്നു. യുദ്ധ രംഗത്തെ ക്രൂരതയും നിരാശയും പ്രകടമാകുന്ന ‘For Old Time’s Sake,’ വിശാലാര്‍ത്ഥത്തില്‍ വ്യക്തമായ തത്വചിന്ത കൂടി മുന്നോട്ടുവയ്ക്കുന്ന സൃഷ്ടിയാണ്. ആമസോണില്‍ kindle edition ആയി നോവല്‍ ലഭ്യമാണ്.

കോട്ടയം സ്വദേശികളായ മോട്ടി വര്‍ഗീസ്- ബിന്‍സി വര്‍ഗീസ് ദമ്പതികളുടെ മകനായ നഥാന്‍ ഡബ്ലിനിലെ City West St Saggart Community School വിദ്യാര്‍ത്ഥിയാണ്. ജോർജ്ജി വര്‍ഗീസ് സഹോദരനാണ്. മാതാപിതാക്കളുടെ പ്രോത്സാഹനം തന്നെയാണ് നഥാനെ കഥകളുടെ ലോകത്ത് എത്തിച്ചതും, ചെറുപ്രായത്തില്‍ തന്നെ സ്വന്തമായി നോവല്‍ പ്രസിദ്ധീകരിക്കുന്നതിലേയ്ക്ക് നയിച്ചതും.

Share this news

Leave a Reply

%d bloggers like this: