അയർലണ്ടിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം കൂടും; രണ്ട് വർഷത്തിനിടെ 3% വർദ്ധന

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തിനിടെ 3% വരെ ശമ്പളവര്‍ദ്ധന നടപ്പിലാക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ പദ്ധതി അംഗീകരിക്കുന്നതായി യൂണിയനുകള്‍. ആകെയുള്ള 17-ല്‍ 13 യൂണിയനുകളും ഈ കരാര്‍ അംഗീകരിച്ചതായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. രാജ്യത്തെ ആകെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും ഈ യൂണിയനുകളില്‍ അംഗങ്ങളാണെന്നതിനാല്‍ Building Momentum package എന്നറിയപ്പെടുന്ന ശമ്പള വര്‍ദ്ധനാ പാക്കേജ് ഉടനടി നടപ്പിലാകുമെന്നാണ് കരുതപ്പെടുന്നത്.

ശമ്പള വര്‍ദ്ധന പ്രാബല്യത്തില്‍ വന്നാല്‍ 2021-ലെ ആകെ പബ്ലിക് സര്‍വീസ് ശമ്പള ബില്ലിന്റെ 4% അധികം സര്‍ക്കാര്‍ ചെലവിടേണ്ടി വരും. ഏകദേശം 906 മില്യണ്‍ യൂറോ വരും ഇത്. മൂന്ന് വര്‍ഷമായാകും ഈ തുക ജീവനക്കാര്‍ക്ക് അധിക ശമ്പളമായി ലഭിക്കുക. 2021 ഒക്ടോബറില്‍ ആദ്യ ശമ്പള വര്‍ദ്ധന നടപ്പിലാകും. 1% വര്‍ദ്ധനയാണ് ഉണ്ടാകുക. ശേഷം 2022 ഒക്ടോബറില്‍ ശമ്പളം വീണ്ടും 1% വര്‍ദ്ധിപ്പിക്കും.

അതേസമയം കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാര്‍ഷികമായി 500 യൂറോ അധികം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ഉയര്‍ന്ന ശമ്പളക്കാര്‍ക്കുള്ള നിലവിലെ വര്‍ദ്ധനയായ 1 ശതമാനത്തില്‍ കൂടുതലാണ്.

പ്രത്യേക വിഭാഗത്തില്‍ പെടുന്ന ജോലിക്കാര്‍ക്ക് 1% വര്‍ദ്ധനയ്ക്ക് പുറമെ 1% കൂടി അധിക ശമ്പളം നല്‍കും. 2022 ഫെബ്രുവരി 1 മുതല്‍ ഇത് നടപ്പില്‍ വരും.

Share this news

Leave a Reply

%d bloggers like this: