കോവിഡ്: അയർലണ്ടിൽ പുതുക്കാൻ സാധിക്കാത്ത ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി നീട്ടി

കോവിഡ് കാരണം അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് ലൈസന്‍സ് കാലാവധി നീട്ടി നല്‍കുന്നതായി Road Safety Authority (RSA). ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇത്തരത്തില്‍ ലൈസന്‍സ് കാലാവധി നീട്ടുന്നത്. 2020-ലും ഡ്രൈവര്‍മാര്‍ക്ക് സമാനമായ സൗകര്യം RSA നല്‍കിയിരുന്നു.

2020 ജൂണ്‍ 1-നും 2020 ഓഗസ്റ്റ് 31-നും ഇടയില്‍ ലൈസന്‍സ് കാലാവധി തീര്‍ന്നവര്‍ക്ക് (മിക്കവാറും പേര്‍ക്കും), തീര്‍ന്ന തീയതി മുതല്‍ 13 മാസത്തേയ്ക്ക് കാലാവധി നീട്ടിനല്‍കും.

2020 സെപ്റ്റംബര്‍ 1-നും 2021 ജൂണ്‍ 31-നും ഇടയിലാണ് കാലാവധി തീരുന്നതെങ്കില്‍ 10 മാസത്തേയ്ക്കാണ് അധിക കാലാവധി നല്‍കുക.

2020 മാര്‍ച്ച് 1-നും 2020 മെയ് 31-നും ഇടയില്‍ ലൈസന്‍സ് കാലാവധി അവസാനിച്ചവര്‍ക്ക് 2021 ജൂലൈ 1 വരെ അതേ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ കാലാവധി നീട്ടിക്കിട്ടിയവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്. തങ്ങളുടെ ലൈസന്‍സ് കാലാവധി എപ്പോള്‍ വരെയാണെന്ന് ഡ്രൈവര്‍മാര്‍ക്ക് National License Service വെബ്‌സൈറ്റില്‍ കൂടി അറിയാന്‍ സാധിക്കും. ലൈസന്‍സ് പുതുക്കാന്‍ സാധിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനികളും അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: