പൊതുമേഖലയിലേയ്ക്ക് ആവശ്യമായത്ര ഡോക്ടർമാരെ നിയമിക്കാൻ സാധിക്കുന്നില്ല: HSE

നാല് മാസം മുമ്പ് റിക്രൂട്ട്‌മെന്റ് കാംപെയ്ന്‍ ആരംഭിച്ചിട്ടും പൊതുമേഖലയിലേയ്ക്ക് ആവശ്യമായത്ര ഡോക്ടര്‍മാരെ നിയമിക്കാന്‍ സാധിക്കുന്നില്ലെന്ന് HSE. 250-ലേറെ ആരോഗ്യപ്രവര്‍ത്തകരെ പൊതുമേഖലയില്‍ നിയമിക്കാനായി ഒക്ടോബര്‍ മാസമാണ് HSE റിക്രൂട്ട്‌മെന്റ് കാംപെയ്ന്‍ ആരംഭിച്ചത്.

HSE-ക്കായി നീക്കിവച്ചിരിക്കുന്ന 20.623 ബില്യണ്‍ യൂറോ ഫണ്ടില്‍ വലിയൊരു പങ്കും ആവശ്യമായ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കുന്നതിനുള്ളതാണ്. HSE-യുടെ The National Service Plan 2021-ന്റെ തുകയില്‍ 1.68 ബില്യണ്‍ യൂറോ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവിടുക. മുന്‍ വര്‍ഷത്തെക്കാള്‍ 3.5 ബില്യണ്‍ യൂറോ അധികമാണ് ഇത്തവണത്തെ ബജറ്റ്.

കോവിഡിന് മുമ്പ് 250 ആരോഗ്യപ്രവര്‍ത്തകരെ വിവിധ മേഖലകളിലായി HSE സ്ഥലം മാറ്റി നിയോഗിച്ചിരുന്നു. എന്നാല്‍ കോവിഡ് എത്തിയതോടെ 500 പേരെങ്കിലും വേണമെന്നായി. നിലവില്‍ 440 പേരെ ഇത്തരത്തില്‍ നിയോഗിക്കാന്‍ HSE-ക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 208 പേരെയാണ് HSE റിക്രൂട്ട് ചെയ്തത്. ഈ വര്‍ഷം 300-ലേറെ പേരെ ജോലിക്കെടുക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് HSE തലന്‍ Paul Reid പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാരെ ലഭിക്കാനാണ് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നത്. ഡോക്ടര്‍മാര്‍ക്കായി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലടക്കം പരസ്യം നല്‍കിയതായും Reid പറഞ്ഞു.

കാംപെയ്‌നിന്റെ ഭാഗമായി വിവിധ മേഖലകളിലേയ്ക്ക് ഇതുവരെ 1000-ഓളം അപേക്ഷകള്‍ ലഭിക്കുകയും, 480 പേരെ ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്തു എന്നും HSE അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: