Toyota Yaris ‘Car of the Year 2021 Europe’; Fiat-നെയും Skoda-യെയും Volkswagen-നെയും പിന്തള്ളി നേട്ടം

Toyota-യുടെ ബെസ്റ്റ് സെല്ലിങ് മോഡലായ Yaris, Car of the Year for Europe 2021 ആയി തെരഞ്ഞെടുത്തു. ഇലക്ട്രിക് കാറായ Fiat 500, പുതിയ Skoda Octavia, Volkswagen ID.3 എന്നീ കാറുകളെ മത്സരത്തില്‍ പിന്തള്ളിയാണ് പെട്രോള്‍, ഹൈബ്രിഡ് ഓപ്ഷനുകളില്‍ ലഭ്യമായ പുതിയ Toyota Yaris അവാര്‍ഡ് കരസ്ഥമാക്കിയത്.

22 രാജ്യങ്ങളിലെ ഓട്ടോമൊബൈല്‍ രംഗം കൈകാര്യം ചെയ്യുന്ന 59 പത്രപ്രവര്‍ത്തകരുടെ ജൂറിയാണ് Yaris-നെ Car of the Year ആയി തെരഞ്ഞെടുത്തത്. Yaris-ന് പുറമെ Citroën C4, Cupra Formentor, Fiat 500, Land Rover Defender, Škoda Octavia, Volkswagen ID.3 എന്നീ കാറുകളാണ് മത്സരത്തിനായി അവസാന റൗണ്ടില്‍ ഉണ്ടായിരുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അവാര്‍ഡ് നിര്‍ണ്ണയിക്കുന്നതിനായി കാറുകള്‍ ടെസ്റ്റ് ചെയ്യുന്നത് ഏറെ വിഷമകരമായ ജോലിയായിരുന്നു. അവസാന റൗണ്ടിലെത്തിയ കാറുകള്‍ക്ക് ഓരോന്നിനും പരമാവധി 10 പോയിന്റ് വീതം നല്‍കാനായിരുന്നു ജൂറി അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് Yaris-ന് 266 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 240 വോട്ടുകളുമായി Fiat 500 രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തെത്തിയ Cupra Formentor-ന് 239 പോയിന്റുകള്‍ ലഭിച്ചു. മറ്റ് കാറുകള്‍ക്ക് ലഭിച്ച വോട്ടുകള്‍ ഇപ്രകാരം:

VW ID.3 224

Skoda Octavia 199

Land Rover Defender 164

new Citroen C4 143

Share this news

Leave a Reply

%d bloggers like this: