ഗർഭം അലസിപ്പോകൽ, വന്ധ്യതാ ചികിത്സ എന്നിവയ്ക്ക് ശമ്പളമുള്ള അവധി; ബിൽ അവതരിപ്പിക്കാൻ ലേബർ പാർട്ടി

ഗര്‍ഭം അലസിപ്പോകല്‍, വന്ധ്യതാ ചികിത്സ, പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് 20 ദിവസം വരെ ശമ്പളമുള്ള ലീവ് നല്‍കുന്ന നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബില്‍ അവതരിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി. ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കും പ്രസ്തുത ബില്‍ എന്ന് ലേബര്‍ സെനറ്ററായ Ivana Bacik പറഞ്ഞു. IVF അടക്കമുള്ള ചികിത്സകള്‍ക്ക് ഈ ബില്‍ പ്രകാരം ലീവ് ലഭിക്കും.

പ്രത്യുല്‍പ്പാദനം എന്നാല്‍ ചര്‍ച്ച ചെയ്യാന്‍ വിലക്കപ്പെട്ട ഒരു വിഷയമായാണ് പലരും കാണുന്നതെന്നും, എന്നാല്‍ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്‌നങ്ങള്‍ അവഗണിക്കാന്‍ സാധിക്കുന്നതല്ലെന്നും Ivana Bacik പറഞ്ഞു. നിലവില്‍ 24 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭാലസ്യം ഉണ്ടായാല്‍ maternity leave എന്ന നിലയ്ക്ക് സ്ത്രീകള്‍ക്ക് അവധി നല്‍കാന്‍ അയര്‍ലണ്ടില്‍ നിയമമുണ്ട്. എന്നാല്‍ 24 ആഴ്ചയ്ക്ക് മുമ്പ് ഇങ്ങനെ സംഭവിച്ചാല്‍ (Early miscarriage) ലീവ് നല്‍കാന്‍ വകുപ്പില്ല. പലരും നേരത്തെയുണ്ടാകുന്ന ഗര്‍ഭാലസ്യത്തെ പറ്റി തുറന്നു സംസാരിക്കാറു പോലുമില്ല. അവിടെയാണ് ഈ ബില്ലിന്റെ പ്രസക്തി.

Irish National Teachers Organisation (INTO)-നില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്നും Bacik വ്യക്തമാക്കി. INTO നടത്തിയ ഒരു സര്‍വേ പ്രകാരം നിലവില്‍ അദ്ധ്യാപികമാര്‍, ഗര്‍ഭാലസ്യമുണ്ടായാലോ, പ്രത്യുല്‍പ്പദാനപരമായ ചികിത്സയ്ക്ക് പോകുമ്പോഴോ, ശമ്പളമില്ലാത്ത അവധി എടുക്കുകയാണ് ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: