യൂറോപ്യൻ യൂണിയന്റെ വാക്സിൻ പാസ്പോർട്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം

  • എന്താണ് വാക്സിൻ പാസ്പോർട്ട്?

ടൂറിസവും ജോലി ആവശ്യങ്ങൾക്കായുള്ള യാത്രയും മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു പുതിയ ആശയം രൂപീകരിക്കാൻ യൂറോപ്യൻ കമ്മീഷൻ ഒരുങ്ങുന്നു. ഒരു ഡിജിറ്റൽ ട്രാവൽ പാസ് ആണ് അവർ കൊണ്ടു വരാൻ ശ്രമിക്കുന്നത്. ഇത് നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ സൂക്ഷിക്കാവുന്ന ഒരു ക്യു കോഡോ അല്ലെങ്കിൽ ഒരു പേപ്പറിൽ പ്രിന്റൗട്ടായോ കൈവശം കരുതാം. അതിൽ നിങ്ങളുടെ വാക്സിനേഷന്റെ തെളിവുകളും കോവിഡ് 19 ടെസ്റ്റുകളുടെ ഫലങ്ങളും ഉൾക്കൊള്ളുന്നതായിരിക്കുമെന്ന് കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ട്രാൻസ്പോർട്ട്, കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇവ കാണിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.

  • അധികാരികൾക്ക് പൊതുവേ ഉള്ള അഭിപ്രായം എന്ത്?

യൂറോപ്യൻ യൂണിയനിലെ എല്ലാ അംഗങ്ങളും ഈ നൂതന ആശയത്തെ സ്വീകരിച്ചാൽ മാത്രമേ ഇതൊരു വൻ വിജയമാക്കി തീർക്കുവാനാകൂ എന്നാണ് കമ്മീഷൻ പ്രസിഡന്റിന്റെ ആഹ്വാനം.

നിലവിലുള്ള സാഹചര്യത്തിൽ ഈ ഡിജിറ്റൽ യാത്ര പാസ് അത്രകണ്ട് വിജയകരമാകുമെന്ന് തോന്നുന്നില്ല എന്നതാണ് Tanaiste Leo Varadkarന്റെ അഭിപ്രായം. വാക്സിനുകൾ ഏത് പരിധി വരെ രോഗവ്യാപനത്തെ നിയന്ത്രിക്കും എന്നറിയാതെ ഇവ നിലവിൽ വന്നാൽ പിന്നീട് വലിയ രോഗവ്യാപനത്തെ നേരിടേണ്ടി വരും.

മൊത്തം ജനസംഖ്യയുടെ 80% പേർക്കും കോവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് നൽകുമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ പറഞ്ഞു. പൂർണ്ണമായും തൃപ്തികരമായ വേനൽക്കാല വിദേശ യാത്രയ്ക്ക് ഇത് സഹായിച്ചേക്കില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.

  • യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗങ്ങൾ ഈ ആശയത്തെ എങ്ങനെ വിലയിരുത്തുന്നു?

ഈ ആശയം ഗ്രീസും സ്‌പെയിനും പൂർണ്ണമനസ്സോടെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു, കാരണം വിനോദസഞ്ചാരത്തിലൂടെയാണ് അവരുടെ വരുമാനത്തിന്റെ മുഖ്യ പങ്കും വരുന്നത്.

37% ജനങ്ങൾക്ക് പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകുന്ന ഇസ്രായേലിൽ നിന്നും കരാറുകളുടെ അടിസ്ഥാനത്തിൽ യാത്രക്കാരെ സ്വീകരിക്കാൻ സൈപ്രസും ഗ്രീസും ഇതിനകം സമ്മതിച്ചിട്ടുണ്ട്.

ജർമ്മൻകാർ, കൃത്യമായി പറഞ്ഞാൽ, മൂന്ന് പേരിൽ ഒരാൾ വാക്സിൻ പാസ്‌പോർട്ട് എന്ന ആശയത്തിന് എതിരാണ്, പക്ഷേ എല്ലാവരും വാക്സിനേഷൻ എടുത്തുകഴിഞ്ഞാൽ അവർ അത് സ്വീകരിച്ചേക്കാം. വാക്സിനുകളുടെ രോഗം പകരുന്നത് തടയാനുള്ള കഴിവിനെ സംശയിക്കുന്നതിനാൽ അത്തരമൊരു ആശയത്തിലേക്ക് പോകാനുള്ള ശരിയായ സമയമല്ലെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി കരുതുന്നു.

  • വിദേശ യാത്രകൾ നടത്താനാകുമോ?

കോവിഡ് 19 ന്റെ വ്യാപനം വരെ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര സഞ്ചാരത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വാക്സിൻ പാസ്‌പോർട്ട് യാത്രാ സ്വാതന്ത്ര്യത്തിനുള്ള അവകാശമാണെന്ന് ചിലർ കരുതുന്നു. ശക്തമായ ധാർമ്മിക കാരണങ്ങളാൽ ഐറിഷ് ശക്തമായി വിയോജിക്കുന്ന നിർബന്ധിത വാക്സിനേഷൻ നടപ്പാക്കാനുള്ള ഒരു വാതിലായി ഇത് പ്രവർത്തിക്കുമെന്ന് മറ്റുള്ളവർ കരുതുന്നു. ധാരാളം വ്യക്തിഗത വിവരങ്ങൾ വ്യാപകമായി പങ്കിടുമെന്ന് അവർ ആശങ്കപ്പെടുന്നു.

വാക്സിനേഷൻ നിരക്ക് കുറവുള്ള രാജ്യങ്ങളെ യാത്രകളിൽ നിന്ന് ഒഴിവാക്കുന്ന ഒരു ശീലം സൃഷ്ടിച്ചേക്കാവുന്നതായും യാത്രയ്ക്ക് ഇത് ഒരു തടസ്സമാകാം എന്നും ചിലർ കരുതുന്നു.

കോർപ്പറേറ്റുകളും കമ്പനികളും തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഒരു നടപടിയായി ഇത് ഉപയോഗിക്കുന്നു, ഒപ്പം പ്രവേശനം പരിമിതപ്പെടുത്തുന്നതിന് അവർക്ക് ഈ വിവരങ്ങളോ യാത്രാ നിയമങ്ങളോ ഉപയോഗിക്കാവുന്നതുമാണ്.

Share this news

Leave a Reply

%d bloggers like this: