ഐറിഷ് പേരുകാരെയും, Traveller വിഭാഗത്തെയും സ്വീകരിക്കരുതെന്ന് യു.കെ.യിലെ Pontins പാർക്ക്; നടപടിയെടുത്തത് അധികൃതർ

ഐറിഷ് ഉച്ചാരണമുള്ള പേരുകാരെയും, പ്രത്യേക വംശജരെയും അതിഥികളായി സ്വീകരിക്കരുതെന്ന് തങ്ങളുടെ ജോലിക്കാരോട് ആവശ്യപ്പെട്ട ബ്രിട്ടിഷ് ഹോളിഡേ പാര്‍ക്ക് കമ്പനിയായ Pontins-നെതിരെ നടപടിയെടുത്ത് Equality and Human Rights Commission (EHRC). ബ്രിട്ടനിലെ ആറ് ഹോളിഡേ പാര്‍ക്കുകള്‍ നടത്തുന്ന കമ്പനി, പ്രത്യേക വിഭാഗം ആളുകളെ സ്വകീരിക്കരുതെന്ന് കാട്ടി ജോലിക്കാര്‍ക്കിടയില്‍ സര്‍ക്കുലര്‍ വിതരണം ചെയ്യുകയായിരുന്നു. സര്‍ക്കുലര്‍ പറയുന്ന വിഭാഗത്തിലുള്ള ആളുകള്‍ ബുക്ക് ചെയ്യുമ്പോള്‍, ബുക്കിങ് ഏറ്റെടുക്കരുതെന്നാണ് കമ്പനിയുടെ ഉത്തരവ്. ഇതോടെ ഇത്തരത്തില്‍ ബുക്ക് ചെയ്ത പലരുടെയും ബുക്കിങ്ങുകള്‍ ക്യാന്‍സല്‍ ആകുകയും ചെയ്തു.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച ബ്രിട്ടനിലെ Equality and Human Rights Commission (EHRC), കമ്പനി 2010ലെ യു.കെ Equaltiy Act ലംഘിച്ചതായി കണ്ടെത്തി്. തുടര്‍ന്ന് സര്‍ക്കുലര്‍ പിന്‍വലിച്ച് നിയമം അനുസരിക്കാന്‍ കമ്പനിയോട് ഉത്തരവിട്ടു.

ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ബുക്കിങ് നല്‍കരുതെന്നും, താഴെ പറയുന്ന വിഭാഗത്തില്‍ പെടുന്ന ആളുകളെ പാര്‍ക്കുകളില്‍ പ്രവേശിപ്പിക്കരുതെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ഈ ലിസ്റ്റില്‍ പെടുന്ന 40 surname-കള്‍ ഇവയാണ്: Boylan, Boyle, Carney, Carr, Cash, Connors, Corcoran, Delaney, Doherty, Dorran, Gallagher, Horan, Keefe, Kell, Leahy, Lee, MacLaughlin, McAlwick, McCully, McDonagh, McGinley, McGinn, McGuiness, McHarg, McLaughan, McMahon, Millighan, Mongans, Murphy, Nolan, O’Brien, O’Connell, O’Donnell, O’Donoghue, O’Mahoney, O’Reilly, Sheriadan, Stokes, Walch, Ward. ഇവയില്‍ പലതും Travelling വിഭാഗത്തില്‍ പെടുന്ന ആളുകളുടെ പേരുകളാണ്.

യു.കെയിലെ ‘i’ എന്ന പത്രമാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. ഇതോടെ സംഗതി വിവാദമായി. Traveller വിഭാഗത്തോട് മാത്രമല്ല, അയര്‍ലണ്ടുകാരോട് പൊതുവെയുള്ള വിവേചനമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. നിയമവിരുദ്ധമായ നടപടിയാണ് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും വിലയിരുത്തപ്പെട്ടു. അയര്‍ലണ്ടിലെ വിവിധ സംഘടനകളും ഇതിനെതിരെ രംഗത്തു വന്നു.

തുടര്‍ന്ന് സംഭവം അംഗീകരിക്കാവുന്നതല്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിറക്കി. യു.കെയില്‍ ഒരാള്‍ പോലും വര്‍ഗ്ഗമോ, വംശമോ കാരണം വിവേചനം അനുഭവിക്കരുതെന്ന് ഓഫിസ് വക്താവും പറഞ്ഞു.

Britannia Hotel Group ആണ് Pontins പാര്‍ക്കുകളുടെ ഉടമസ്ഥര്‍. 1946 മുതല്‍ കമ്പനി പ്രവര്‍ത്തിച്ചുവരികയാണ്. സംഭവത്തില്‍ ഇടപെട്ട EHRC, വിവേചനം കാണിക്കില്ലെന്ന നിയമപരമായ രേഖയില്‍ കമ്പനിയോട് ഒപ്പു വയ്ക്കാനും, എല്ലാ വര്‍ഷവും equality and diversity staff training course-കള്‍ നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇത് കമ്പനി അംഗീകരിച്ചു. കമ്പനിയുടെ രീതികള്‍ പുനഃപരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനം നടത്തിയതായും കമ്പനി സമ്മതിച്ചതായി EHRC പറഞ്ഞു. 12 മാസം EHRC, കമ്പനിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: