അയർലണ്ടിൽ ഒരു ബിസിനസ് തുടങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ Local Enterprise Week സഹായം നൽകും

അയര്‍ലണ്ടിലെ ചെറുകിട ബിസിനസുകാര്‍ക്കും, ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായുള്ള സംരംഭകത്വ പരിപാടിയായ Local Enterprise Week ഇത്തവണ വിര്‍ച്വലായി നടന്നുവരികയാണ്. മാര്‍ച്ച് 1-ന് ആരംഭിച്ച പരിപാടി നാളെ (മാര്‍ച്ച് 5) വരെ തുടരും. ‘Making It Happen’ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ പരിപാടി. പരിപാടിയുടെ ഭാഗമായി 200-ലേറെ സെമിനാറുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, വിദഗ്ദ്ധരുടെ ക്ലാസുകള്‍ എന്നിവ നടന്നുവരികയാണ്.

Business, diversification, sustainability, resilience, green economy എന്നിവയാണ് പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍. ഒപ്പം competitiveness, internationalisation, digitalisation എന്നിവയും, ഈയിടെ സംജാതമായ അയര്‍ലണ്ട്-യു.കെ ബ്രെക്സ്റ്റിറ്റ് അനന്തര വ്യാപാരവും ചര്‍ച്ചയാകും.

മുന്‍ വര്‍ഷങ്ങളില്‍ നടത്തപ്പെട്ട Local Enterprise Week പരിപാടികളിലൂടെ നിരവധി സംരംഭകരാണ് തങ്ങളുടെ ബിസിനസുകള്‍ ആരംഭിക്കുകും നേട്ടത്തിന്റെ പാതിലെത്തുകയും ചെയ്തിട്ടുള്ളത്. Kildare Brewing Company, Kopper Kreation എന്നിവ അവയില്‍ ചിലതാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://www.localenterprise.ie/week വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: