ബിസിനസുകാർക്ക് ഏറ്റവും ഉത്തമമായ പാസ്പോർട്ടുകളിൽ രണ്ടാം സ്ഥാനം അയർലണ്ടിന്

ലോകത്ത് ബിസിനസുകാര്‍ക്ക് ഏറ്റവും സഹായകമാകുന്ന പാസ്‌പോര്‍ട്ടുകളില്‍ രണ്ടാം സ്ഥാനം ഐറിഷ് പാസ്‌പോര്‍ട്ടിന്. ലക്‌സംബര്‍ഗ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അയര്‍ലണ്ടും സ്വീഡനുമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്. Visa-free travel, inernational taxation and laws, global perception, dual citizenship, personal freedom തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് 199 രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളില്‍ നിന്നും ബിസിനസുകാര്‍ക്ക് ഉത്തമമായത് ഏതെന്ന് കണ്ടെത്താന്‍ Nomad Capitalist എന്ന സ്ഥാപനം പഠനം നടത്തിയത്.

യൂറോപ്പില്‍ ഏറ്റവും കുറവ് ടാക്‌സ് നിരക്ക് നല്‍കുന്നതും, അതേസമയം ഏറ്റവും കൂടുതല്‍ വിസ സ്‌കോര്‍ നല്‍കുന്നതും ഐറിഷ് പാസ്‌പോര്‍ട്ടാണെന്ന് പഠനത്തില്‍ പറയുന്നു. ലോകരാജ്യങ്ങള്‍ക്കിടയില്‍ അയര്‍ലണ്ടിനുള്ള മികച്ച പ്രതിച്ഛായ കാരണം, ഈ പാസ്‌പോര്‍ട്ടുമായി എത്തുന്നവര്‍ക്ക് എല്ലായിടത്തും നല്ല പരിഗണനയും ലഭിക്കുന്നു.

മികച്ച പാസ്‌പോര്‍ട്ട് സേവനം നല്‍കുന്ന ആദ്യ പത്ത് രാജ്യങ്ങള്‍ ഇവയാണ്:

ലക്‌സംബര്‍ഗ്, അയര്‍ലണ്ട്, സ്വീഡന്‍, സ്വിറ്റ്‌സര്‍ലണ്ട്, ബെല്‍ജിയം, ഫിന്‍ലണ്ട്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക്, നെതര്‍ലണ്ട്‌സ്.

ഏറ്റവും അവസാന സ്ഥാനക്കാര്‍: അഫ്ഗാനിസ്ഥാന്‍, ഇറാഖ്, യെമെന്‍, സിറിയ, എറിത്രിയ.

Share this news

Leave a Reply

%d bloggers like this: