കടൽ കാഴ്ചകളും ഗ്രാമഭംഗിയും നൽകുന്ന 0.61 ഏക്കറിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ മൂന്ന് ബെഡ്റൂം ബംഗ്ലാവ് കൗണ്ടി കോർക്കിൽ €350,000ന്

ഈ മനോഹരമായ മൂന്ന് ബെഡ്റൂം ബംഗ്ലാവ് ഇരമ്പിയാർക്കുന്ന കടലിടുക്കുകളുടെ മാസ്മരികഭംഗി നിങ്ങളിലേക്കെത്തിക്കാൽ എന്തുകൊണ്ടും ഉത്തമമാണ്. Skeghanore East, നിങ്ങൾക്ക് വേണ്ട സാധനസാമഗ്രികളെല്ലാം ലഭിക്കുന്ന Ballydehob Villageൽ നിന്നും 4 കിലോമീറ്റർ അകലെയും, Skibbereenൽ നിന്നും 14 കിലോമീറ്റർ അകലെയുമാണ്.

0.61 ഏക്കർ വിസ്തൃതിയുള്ള ഈ വസ്തു വലിയ ഗാർഡനുകളും ഗ്രാമഭംഗിയും നിങ്ങൾക്ക് തൽകുന്നു. പ്രവേശന കവാടത്തിനപ്പുറം ഒരു ഓപ്പൺ കിച്ചൺ, ഡൈനിങ് റൂം, ലിവിംഗ് റൂം എന്നിവയ്ക്ക് ഉതകുംവിധം, ഒരു വലിയ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ഉല്ലസിക്കാൻ കഴിയുന്ന വലിയ ഒരു മുറിയാണ്. മറ്റോരു ലിവിംഗ് റൂമിന് സാധാരണ കാണുന്ന സീലിംഗ് ഉയരത്തിനുപരി വോൾട്ടഡ് സീലിംഗാണ്. വലിപ്പമേറിയ ജനാലകൾ ചുറ്റുമുള്ള മനോഹരമായ കാഴ്ചകൾ നിങ്ങളിലേക്കെത്തിക്കുന്നു.

ഒരു സ്യൂട്ട് റൂമിനെ വെല്ലുന്ന രീതിയിലുള്ള മാസ്റ്റർ ബെഡ്റൂം ഉൾപ്പെടെ മൂന്ന് ബെഡ്റൂമുകളാണുള്ളത്. വീടിനു ചുറ്റും പച്ചപരവതാനി വിരിച്ചത് പോലെയുള്ള പുൽതകിടികളുണ്ട്. വീടിനു പിന്നിൽ അധികം ശ്രദ്ധ ആകർഷിക്കാത്ത വിധം ഒരു ഷെഡ്ഡും കാണാം.

Share this news

Leave a Reply

%d bloggers like this: