പുഞ്ചിരി തൂകി കുഞ്ഞു വസന്തം; അയർലണ്ടിൽ 5,6 ക്ലാസുകാർ സ്‌കൂളിലേക്ക്

അയർലന്റിൽ അഞ്ചാം ക്ലാസുകാരും ആറാം ക്ലാസുകാരും അടുത്ത ആഴ്ച മുതൽ സ്കൂളിലേക്ക്.

വിദ്യാർത്ഥികൾക്ക് ഇനി അവരുടെ ക്യാമ്പസ് വീണ്ടും ആസ്വദിക്കാം. ഫേസ് തിരിച്ചുള്ള ക്ലാസ് തുറക്കലിന്റെ രണ്ടാം ഘട്ടമാണ് ആരംഭിക്കുന്നത്. പ്രൈമറി വിഭാഗത്തിൽ മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും സെക്കന്റ് ലെവലിൽ അഞ്ചാം വർഷ വിദ്യാർത്ഥികൾക്കും ക്ലാസുകളിലേക്ക് മടങ്ങിയെത്താമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

രോഗപ്രതിരോധ മാർഗങ്ങളും സാമൂഹിക സുരക്ഷാ മാർഗനിർദേശങ്ങളും കൃത്യമായി പാലിച്ചാൽ വിദ്യാഭ്യാസ രംഗം കൂടുതൽ സജീവമാക്കാൻ സാധിക്കുമെന്നും അതിനെപ്പറ്റിയുള്ള ആശങ്കകൾ അകറ്റാമെന്നും HSEയും ആരോഗ്യ വകുപ്പും അറിയിച്ചു. സ്കൂളുകൾ തുറക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

200,000ലധികം കുട്ടികളെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ തിരികെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് സമൂഹത്തിൽ കോവിഡ് മഹാമാരിയുടെ വ്യാപന നിരക്കിന് അനുസരിച്ച് ഇരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി Norma Foley പ്രതികരിച്ചു.

രോഗികളുടെയും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് ജനങ്ങൾ മനസ്സുവെച്ചാൽ സാധ്യമാകുമെന്നും അത് നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണമായും തുറക്കുന്ന പ്രക്രിയ എളുപ്പമാക്കുമെന്നും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: