മന്ത്രി McEntee-യുടെ വീട്ടിൽ ബോംബ് ഭീഷണി

നീതിന്യായ വകുപ്പ് മന്ത്രി Helen McEntee-യുടെ വീട്ടില്‍ ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി ഫോണ്‍ കോള്‍ വഴി ലഭിച്ച ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് ഗാര്‍ഡ, മന്ത്രിയുടെ Meath-ലെ വീട്ടിലെത്തി വിശദമയ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. Samaritan’s charity-ക്ക് ലഭിച്ച ഫോണ്‍ സന്ദേശം അവര്‍ ഗാര്‍ഡയെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഗാര്‍ഡ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ഗര്‍ഭിണിയായ McEntee ആദ്യ കുഞ്ഞിന് ജന്മം നല്‍കാനിരിക്കവേയാണ് സംഭവം. മെയ് മാസത്തില്‍ McEntee-യുടെ പ്രസവം നടക്കാനിരിക്കുകയാണ്. ഔദ്യോഗികമായി മന്ത്രിയായിരിക്കേ രാജ്യത്ത് കുഞ്ഞിന് ജന്മം നല്‍കുന്ന ആദ്യത്തെയാളാകും ഇതോടെ McEntee.

Share this news

Leave a Reply

%d bloggers like this: