കുട്ടികൾക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം സ്കൂളുകളിൽ. Hot School Meals Programme-ലൂടെ 35000 കുട്ടികൾക്ക് ഭക്ഷണം ലഭിക്കും

35000-ത്തോളം കുട്ടികൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയായ Hot School Meals Programme ഉദ്ഘാടനം ചെയ്ത് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി Heather Humphreys. 2021-ലെ ബഡ്ജറ്റിൽ ഈ പദ്ധതിയ്ക്കായി €5.5 മില്യൺ വകയിരുത്തിയിരുന്നു.

ഈ പദ്ധതിയ്ക്ക് കീഴിൽ 171 DEIS സ്കൂളുകൾ ഉൾപ്പെടെ 189 സ്കൂളുകളാണ് പരിഗണിച്ചിരിക്കുന്നത്. ഈ സ്കൂളുകളിലുള്ള എല്ലാ കുട്ടികൾക്കും ഈ പദ്ധതിയിലൂടെ ഭക്ഷണം ലഭിക്കും. കാന്റീനോ കിച്ചനോ ഇല്ലാത്ത സ്കൂളുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ സ്കൂളും തങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ കഴിയുന്നവരെ അവർ തന്നെ കണ്ടെത്തേണ്ടതാണ്. 1557 സ്കൂളുകളിലായി 227000-ഓളം കുട്ടികളിലേക്കെത്തുന്ന School Meals Programme-ന്റെ ഭാഗമാണ് Hot School Meals Programme.

ജൂലൈ 2020-ൽ സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയുണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളെപ്പറ്റി ഒരു പഠനം നടത്തിയിരുന്നു.
പഠനത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങൾ;

  • ഗുണമേന്മ, അളവ്, പോഷകങ്ങൾ എന്നീ കാര്യങ്ങളിൽ മികച്ച പ്രതികരണമാണ് Hot School Meals Programme-ന് ലഭിച്ചത്.
  • കുട്ടികളുടെ ഭക്ഷണക്രമത്തിനും പോഷകത്തിനും അനുകൂലമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് ടീച്ചർമാർ പറയുന്നു.
  • അഞ്ചിൽ മൂന്ന് മാതാപിതാക്കളും ഈ പദ്ധതി തങ്ങളുടെ കുട്ടികൾ ഇഷ്ടപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ടു.

പ്രൈമറി, സെക്കൻഡറി സ്കൂളിലേക്കുള്ള ഫണ്ട് വിതരണം ഈസ്റ്റർ അവധിയിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: