അയർലണ്ടിലെ ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചു

അയര്‍ലണ്ടിലെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ആരോഗ്യമന്ത്രി Stephen Donnelly. തിങ്കളാഴ്ച വരെയാണ് ബുക്കിങ് നിര്‍ത്തിവച്ചിരിക്കുന്നത്. കൂടുതല്‍ രാജ്യങ്ങളെ ക്വാറന്റൈന്‍ പട്ടികയിലേയ്ക്ക് ചേര്‍ത്ത സാഹചര്യത്തില്‍, അത്രയും കപ്പാസിറ്റി ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

അതീവ അപകട പ്രദേശമായി കണക്കാക്കിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരില്‍, റൂം ബുക്ക് ചെയ്യാത്തവരെ വിമാനത്തില്‍ കയറ്റരുതെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും, ഗതാഗത മന്ത്രി Eamon Ryan അക്കാര്യം കമ്പനികളുമായി ചര്‍ച്ച ചെയ്യുകയാണെന്നും Donnelly കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 650 മുറികളാണ് ഹോട്ടല്‍ ക്വാറന്റൈന് ലഭ്യമായിട്ടുള്ളത്. എന്നാല്‍ പുതുക്കിയ പട്ടിക പ്രകാരം 71-ഓളം രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയണം. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ചയോടെ ആകെ മുറികള്‍ 960 ആക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് പിന്നീട് 1300 ആക്കി ഉയര്‍ത്തും.

വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് 271 റൂമുകളിലായി 344 പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്.

Share this news

Leave a Reply

%d bloggers like this: