അയർലണ്ടിൽ ഒരു വർഷത്തിനിടെ ഭവന വിലയിൽ 3% വർദ്ധന; ഡബ്ലിനു പുറത്തും വില വർദ്ധിക്കുന്നു

പാര്‍പ്പിട പ്രതിസന്ധി തുടരുന്നതിനിടെ അയര്‍ലണ്ടിലെ ഭവനവില വീണ്ടും കുതിച്ചുയരുന്നു. 2021 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ രാജ്യവ്യാപകമായി 3% ആണ് ഭവനവില വര്‍ദ്ധിച്ചതെന്ന് CSO-യുടെ ഏറ്റവും പുതിയ Residential Property Price Index റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജനുവരി വരെയുള്ള ഒരു വര്‍ഷം 2.6% ആയിരുന്നു വര്‍ദ്ധന.

അതേസമയം ഡബ്ലിനിലെ വില വര്‍ദ്ധനയെക്കാള്‍ കൂടുതലാണ് ഡബ്ലിന് പുറത്ത്. ഡബ്ലിനില്‍ ഒരു വര്‍ഷത്തിനിടെ 1.2% വില വര്‍ദ്ധിച്ചപ്പോള്‍ പുറത്ത് 4.7% എന്ന വമ്പന്‍ വില വര്‍ദ്ധനയാണ് കെട്ടിടങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഇതില്‍ത്തന്നെ വീടുകള്‍ക്ക് 4.3%, അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 9.6% എന്നിങ്ങനെയാണ് വില വര്‍ദ്ധന.

എന്നിരുന്നാലും 2007-ലെ മാന്ദ്യകാലത്തുണ്ടായിരുന്ന national index-നെക്കാള്‍ 15.5% കുറവാണ് അയര്‍ലണ്ടില്‍ നിലവിലുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇപ്പോഴത്തെ വില വര്‍ദ്ധനവിന് കാരണം ആവശ്യവും (demand), ലഭ്യതയും (supply) തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Share this news

Leave a Reply

%d bloggers like this: