അത്യാവശ്യ യാത്രകൾ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കണം അയർലൻഡിന് നിർദേശവുമായി യൂറോപ്യൻ യൂണിയൻ

അത്യാവശ്യ യാത്രകൾ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കണം അയർലൻഡിന് നിർദേശവുമായി യൂറോപ്യൻ യൂണിയൻ

നിയന്ത്രണങ്ങൾ ലഘൂകരിച്ചാലും അയർലണ്ടിന്റെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈന് സമാനമായ ഫലങ്ങൾ കൈവരിക്കാനാകുമെന്നും അത്യാവശ്യ യാത്രക്കാർക്ക് വ്യക്തമായ ഇളവുകൾ ഉണ്ടായിരിക്കണമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു.

അഞ്ച് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് യൂറോപ്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് ഐറിഷ് അധികൃതരോട്
അത്യാവശ്യ യാത്രകൾ ചെയ്യുന്ന ആളുകളെ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കണം എന്ന് നിർദേശിച്ചിരിക്കുന്നത്. ഈ നിർദേശത്തോട് പ്രതികരിക്കാൻ അയർലണ്ടിന് 10 ദിവസമുണ്ട്, ഓസ്ട്രിയ, ബെൽജിയം, ലക്സംബർഗ്, ഇറ്റലി, ഫ്രാൻസ് എന്നിവ അയർലണ്ടിലെ തങ്ങളുടെ കമ്മ്യൂണിറ്റികളിൽ ഈ നടപടിയുടെ പ്രത്യാഘാതത്തെക്കുറിച്ച് ഐറിഷ് സർക്കാരിനോട് ആശങ്ക പ്രകടിപ്പിച്ചതിന് ശേഷമാണ് യൂറോപ്യൻ യൂണിയൻ ഇങ്ങനെ ഒരു നിർദേശവുമായി രംഗത്ത് വന്നിരിക്കുന്നത്.

comments

Share this news

Leave a Reply

%d bloggers like this: