അയർലണ്ടിലെ Killarney National Park-ൽ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

Co Kerry-യിലെ Killarney National Park-ല്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയോടെ ഉണ്ടായ തീപിടിത്തം ശക്തമായ കാറ്റ് വീശിയതോടെ ആയിരക്കണക്കിന് ഏക്കര്‍ പ്രദേശത്തേയ്ക്ക് പടര്‍ന്നു. ഫയര്‍ ക്രൂ, നാഷണല്‍ പാര്‍ക്ക് അധികൃതര്‍, ഒരു ആര്‍മി ഹെലികോപ്റ്റര്‍ എന്നിവ സംയുക്തമായി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ശനിയാഴ്ച ഉടനീളം സംഘം ശ്രമം തുടര്‍ന്നു. ഏകദേശം 50,000 ലിറ്റര്‍ വെള്ളം ഇതുവരെ ഉപയോഗിച്ചതായി The Irish Air Corps അറിയിച്ചു.

1980-ന് ശേഷം ഇത്രയും വലിയ തീപിടിത്തം പാര്‍ക്കില്‍ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തീ ഇനിയും പടര്‍ന്നാല്‍ സമീപത്തെ ലോല പ്രദേശങ്ങള്‍ക്കും, അയര്‍ലണ്ടിലെ പുരാതനമായ ഓക്ക് മരത്തോട്ടങ്ങള്‍ക്കും നാശമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. സമീപപ്രദേശങ്ങളിലെ ആളുകളോട് കരുതിയിരിക്കാന്‍ അധികൃതര്‍ അവശ്യപ്പെട്ടിട്ടുണ്ട്. Currow, Castleisland-ന്റെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കും തീ പടര്‍ന്നിട്ടുണ്ട്. അഗ്നിബാധയെത്തുടര്‍ന്ന് രാജ്യമാകെ condition red പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങളോട് വനപ്രദേശത്തും, വനത്തിന് തൊട്ടടുത്ത ഇടങ്ങളിലും തീ കത്തിക്കുകയോ, barbecue ഉണ്ടാക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം മറ്റൊരു സംഭവത്തില്‍, വടക്കന്‍ അയര്‍ലണ്ടിലെ Mourne Mountains-ല്‍ ഉണ്ടായ തീയണയ്ക്കാന്‍ 70 ഫയര്‍ ഫൈറ്റേഴ്‌സും, 10 ഫയര്‍ എഞ്ചിനുകളും ശ്രമം തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: