ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന ചേരുവ കണ്ടെത്തി; Sliced Beetroot in Malt Vinegar വാങ്ങരുതെന്ന് Dunnes

തങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമായ My Family Favourites Sliced Beetroot in Malt Vinegar എന്ന ഉല്‍പ്പന്നം വാങ്ങരുതെന്നും, ഉല്‍പ്പന്നം തിരിച്ചെടുക്കുന്നതായും ഉപഭോക്താക്കളോട് Dunnes Stores. ഈ ഉല്‍പ്പനത്തിന്റെ 670 ഗ്രാം പാക്കിന്റെ ഒരു ബാച്ചാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. നിര്‍മ്മാണ സമയത്ത് ഇവയില്‍ പശപശപ്പുള്ള ഒരു ചേരുവ (gluten barley) അബദ്ധത്തില്‍ ചേര്‍ക്കാന്‍ കാരണമായെന്നും, ഇത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

ഉല്‍പ്പന്നം വാങ്ങിയ ആരെങ്കിലുമുണ്ടെങ്കില്‍ അവ തിരികെ സ്റ്റോറിലെത്തിക്കണം.

അതേസമയം ഈ ആഴ്ച ഇത് മൂന്നാം തവണയാണ് ആരോഗ്യപ്രശ്‌നം സംശയിച്ച് Dunnes ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കുന്നത്. നേരത്തെ Dunnes Stores Sharing Breaded Irish Chicken Goujons 250g packs Dunnes തിരികെ വിളിച്ചിരുന്നു. Dunnes Stores Sharing Sweet Chilli Irish Chicken Wings 450g ആയിരുന്നു തിരികെ വിളിച്ച മറ്റൊരു ഉല്‍പ്പന്നം. ഇവ ശരിയായ രീതിയില്‍ പാചകം ചെയ്തില്ല എന്നതായിരുന്നു കാരണം.

Share this news

Leave a Reply

%d bloggers like this: