അയർലണ്ടിലെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ; എങ്ങനെ ഹോട്ടൽ ബുക്ക് ചെയ്യാം? നെഗറ്റിവ് RTPCR test result ആവശ്യമോ? ക്വാറന്റൈൻ എത്ര ദിവസം?

അയര്‍ലണ്ടില്‍ മാര്‍ച്ച് 26 മുതലാണ് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ സംവിധാനം എര്‍പ്പെടുത്തിയത്. നിയമപ്രകാരം ക്വാറന്റൈന്‍ പട്ടികയില്‍ പെട്ടരാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ നേരത്തെ ഹോട്ടല്‍ ബുക്ക് ചെയ്യുകയും, എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഹോട്ടലില്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും വേണം. ക്വാറന്റൈന്‍ പണവും മുന്‍കൂറായി അടയ്ക്കണം.

പട്ടകയിലുള്ള രാജ്യത്ത് നിന്നും എത്തുന്നവര്‍ കുറഞ്ഞത് 10 ദിവസമാണ് ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്. പത്താം ദിവസം RTPCR ടെസ്റ്റില്‍ നെഗറ്റീവ് ആയാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം. ശേഷമുള്ള ക്വാറന്റൈന്‍ വീട്ടില്‍ മതി.

പുറം രാജ്യത്ത് നിന്നും എത്തുന്നവര്‍ RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തപക്ഷം ഹോട്ടലില്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം. ശേഷം ടെസ്റ്റ് നടത്തിയ നെഗറ്റീവ് ആയാല്‍ ബാക്കി ക്വാറന്റൈന്‍ വീട്ടില്‍ നടത്തണം. അഥവാ ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ ഹോട്ടലില്‍ തുടരണം.

പട്ടികയില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്നവര്‍ 5 ദിവസം വീട്ടില്‍ ക്വാറന്‌റൈനില്‍ കഴിഞ്ഞ ശേഷം RTPCR ടെസ്റ്റില്‍ നെഗറ്റീവായാല്‍ മാത്രമേ പുറത്തിറങ്ങാവൂ.

അയര്‍ലണ്ടില്‍ എത്തുന്നതിന് മുമ്പ് പട്ടികയില്‍ പെടുന്ന രാജ്യത്ത് 14 ദിവസത്തിനുള്ളില്‍ കഴിഞ്ഞവര്‍ നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കണം. അതുപോലെ നിങ്ങള്‍ വരുന്ന ഫ്‌ളൈറ്റ് പട്ടികയില്‍ പെടുന്ന രാജ്യത്തെ എയര്‍പോര്‍ട്ട് വഴിയാണ് വരുന്നതെങ്കിലും ക്വാറന്റൈന്‍ ആവശ്യമാണ്. കപ്പല്‍ വഴി വരുന്നവര്‍ക്കും ഇത് ബാധകമാണ്.

എങ്ങനെ ബുക്ക് ചെയ്യാം?

www.quarantinehotelsireland.ie  വെബ്‌സൈറ്റ് വഴി ഹോട്ടല്‍ ബുക്ക് ചെയ്യാം. അയര്‍ലണ്ടില്‍ എത്തുന്നതിന് മുമ്പായി റൂം ബുക്ക് ചെയ്ത് പണമടച്ചിരിക്കണം. വ്യക്തമായ കാരണമില്ലാതെ ഹോട്ടല്‍ ബുക്ക് ചെയ്യാതിരിക്കുന്നത് കുറ്റകരമാണ്.

അയര്‍ലണ്ടിലെത്തിയാല്‍

അയര്‍ലണ്ടില്‍ പ്രവേശിച്ചാല്‍ വിമാനത്താവളത്തില്‍ നിന്ന് അല്ലെങ്കില്‍ തുറമുഖത്ത് നിന്ന് യാത്രക്കാരെ ഹോട്ടലുകളിലെത്തിക്കും. ഇതിനായി The Irish Defence Forces ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ബസിലാകും യാത്ര. ഭക്ഷണം, എക്‌സര്‍സൈസ് തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ഹോട്ടലില്‍ നിങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടടെങ്കിലും സഹായത്തിനായി Defence Force എത്തും.

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാതിരുന്നാല്‍

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാതെ ഹോട്ടലില്‍ നിന്നും അനധികൃതമായി പുറത്തുപോകുന്നത് ക്രിമിനില്‍ കുറ്റമാണ്. കേസ് തെളിയിക്കപ്പെടുകയാണെങ്കില്‍ 2000 യൂറോ പിഴ, 1 മാസം തടവ് എന്നിവ ലഭിച്ചേക്കാം.

10 ദിവസത്തിന് ശേഷം ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആയി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് letter of completion ലഭിക്കും. ശേഷം വീട്ടിലേയ്ക്ക് പോകാം. ടെസ്റ്റ് ഫീ ക്വാറന്റൈന്‍ ചെലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുള്ള ഇളവ്

മുഴുവനായും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ അയര്‍ലണ്ടിലെത്തുമ്പോള്‍ ഹോട്ടല്‍ ക്വാറന്‌റൈനില്‍ പ്രവേശിക്കേണ്ടതില്ല. അതേസമയം വാക്‌സിന്‍ എടുത്തു എന്നതിന് തെളിവ് ഹാജാരാക്കണം. ഒപ്പം നെഗറ്റീവ് RTPCR റിസല്‍ട്ടും (72 മണിക്കൂറിനുള്ളില്‍) ഹാജരാക്കണം. ഇങ്ങനെയുള്ളവര്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന കുട്ടികള്‍, ആശ്രിതരായ വയോധികര്‍ എന്നിവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ട. 28 ദിവസത്തിനുള്ളില്‍ പ്രായമായ നവജാത ശിശുക്കളുമായി യാത്ര ചെയ്യുന്ന അമ്മമാര്‍ക്കും, surrogacy ആവശ്യവുമായി യാത്ര ചെയ്തവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല. പക്ഷേ ഇവരെല്ലാവരും വീടുകളില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.

മുഴുവനായും വാക്‌സിനേറ്റ് ചെയ്യപ്പെടുക എന്നാല്‍:

Full course of any one of the following vaccines: Regarded as fully vaccinated after:
Pfizer-BioNtech Vaccine: BNT162b2 (Comirnaty®) 7 days
Moderna Vaccine: CX-024414 (Moderna®) 14 days
Oxford-AstraZeneca Vaccine: ChAdOx1-SARS-COV-2 (Vaxzevria® or Covishield) 15 days
Johnson & Johnson/Janssen Vaccine: Ad26.COV2-S [recombinant] (Janssen®) 14 days

അവശ്യജോലിക്കാര്‍ക്കുള്ള ഇളവ്

അവശ്യജോലിയുമായി ബന്ധപ്പെട്ട് എത്തുന്നവര്‍ ഏത് രാജ്യക്കാരാണെങ്കിലും ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല.

  • Annex 3 (ensuring the availability of goods and essential services) സര്‍ട്ടിഫിക്കറ്റുമായി ജോലിക്കെത്തുന്നവര്‍
  • ജോലിക്കെത്തുന്ന ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍
  • ജോലിക്കെത്തുന്ന പൈലറ്റുമാര്‍, എയര്‍ ക്രൂ, കപ്പിത്താന്‍, കപ്പല്‍ ക്രൂ
  • അറസ്റ്റ് വാറന്റ് പോലുള്ള നിയമകാര്യങ്ങളുമായി എത്തുന്ന ഉദ്യോഗസ്ഥര്‍
  • ഗാര്‍ഡ, പ്രതിരോധ സേന എന്നിവര്‍ (മറ്റ് രാജ്യങ്ങളിലെ സമാന റാങ്കിലുള്ള ഉദ്യോഗസ്ഥരും) ജോലിക്ക് എത്തുമ്പോള്‍
  • അടിയന്തര ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ (ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം)
  • Oireachtas, European Parliament അംഗങ്ങള്‍
  • നയതന്ത്രവിദഗ്ദ്ധര്‍
Share this news

Leave a Reply

%d bloggers like this: