കോർക്കിൽ ഗാർഡയ്ക്ക് നേരെ വെടിവച്ച കേസിൽ പിതാവും മകനും റിമാൻഡിൽ

കോര്‍ക്ക് സിറ്റിയില്‍ പരിശോധന നടത്തുന്നതിനിടെ ഗാര്‍ഡയ്ക്ക് നേരെ വെടിവച്ച കേസില്‍ പിതാവിനെയും മകനെയും കോടതി റിമാന്‍ഡ് ചെയ്തു. James Keenan (54), മകന്‍ Peter Keenan (26) എന്നിവരെയാണ് ശനിയാഴ്ച രാത്രി കോര്‍ക്ക് ജില്ലാ കോടതി പ്രത്യേക വിചാരണയ്ക്ക് ശേഷം റിമാന്‍ഡില്‍ വിട്ടത്.

ഏപ്രില്‍ 29-നായിരുന്നു സംഭവം. കോര്‍ക്കിലെ ഒരു വീട്ടില്‍ Cork Armed Support Unit പരിശോധന നടത്തവേ James Keenan ഇവര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. Peter വെടിവച്ചില്ലെങ്കിലും തോക്ക് കൈവശം വച്ചിരുന്നു. അനധികൃതമായി തോക്ക് കൈവശം വച്ചതും, വെടിവച്ചതും അടക്കമുള്ള കേസുകളാണ് പിതാവിന് മേല്‍ ചുമത്തിയിട്ടുള്ളത്.

അതേസമയം ആരെയും അപകടപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയല്ല താന്‍ വെടിയുതിര്‍ത്തതെന്ന് James Keenan കോടതിയില്‍ പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കാനായിരുന്നു താന്‍ ശ്രമിച്ചതെന്നും ഇയാള്‍ പറഞ്ഞു.

James Kenan-ഉം മറ്റൊരു കുടുംബവും തമ്മില്‍ കുറച്ചുകാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അവരില്‍ നിന്നും കുടുംബത്തെ സംരക്ഷിക്കാനാണ് തോക്ക് കൈവശം വച്ചതെന്നാണ് ഇയാള്‍ പറയുന്നത്. ഈ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു Keenan-ന്റെ വീട് ഗാര്‍ഡ പരിശോധിച്ചത്.

Share this news

Leave a Reply

%d bloggers like this: