‘Dirty Laundry’ എന്ന നോവൽ അയർലണ്ടിൽ അലയടികൾ സൃഷ്ടിക്കുന്നു. അയർലൻഡിൽ പഠിക്കാനെത്തിയ ഇന്ത്യൻ വംശജയുടെ നോവലിന്റെ പ്രസിദ്ധീകരണ അവകാശം വൈക്കിംഗ് ബുക്സിന്

തൻ്റെ ആദ്യ നോവലിൻ്റെ പ്രസിദ്ധീകരണത്തിന് ആറക്ക തുക ലഭിച്ച സന്തോഷത്തിലും ആശ്ചര്യത്തിലുമാണ് ദിഷ ബോസ് എന്ന മുപ്പത്തിയൊന്നുകാരി. ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജ് പൂർവ്വ വിദ്യാർത്ഥിനിയായ ദിഷയുടെ Dirty Laundry കഥ Cecilia Ahern-ൻ്റെ ലിറ്റററി ഏജൻ്റായ Marianne Gunn O’Connor ആണ് മുന്നിലേക്ക് കൊണ്ടുവന്നത്.

സബർബൻ ജീവിതത്തിന്റെ ഇരുണ്ട വശങ്ങൾ ചിത്രീകരിക്കുന്ന ഈ നോവലിൽ മൂന്ന് സ്ത്രീകളുടെ കള്ളങ്ങളും രഹസ്യങ്ങളും അവരിൽ ഒരാളുടെ കൊലപാതകത്തിന് കാരണമാകുന്നു എന്നതാണ് പ്രമേയം.

ഇന്ത്യയിൽ ജനിച്ചുവളർന്ന ദിഷ ഇപ്പോൾ കോർക്കിലാണ് താമസിക്കുന്നത്. ടെക്നോളജി രംഗത്ത് ഒട്ടേറെ നാൾ ജോലി ചെയ്തിരുന്ന അവർ കൊൽക്കത്ത, ലണ്ടൻ, ഡബ്ലിൻ എന്നിവിടങ്ങളിൽ താമസിച്ചിട്ടുണ്ട്. ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ക്രിയേറ്റീവ് റൈറ്റിംഗിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

ദിഷയുടെ നോവലിൽ വായിക്കുമ്പോൾ അതിൽ നിന്നും ആത്മവിശ്വാസവും ആനന്ദവും ലഭിച്ചുവെന്ന് വൈക്കിങ്ങിലെ പബ്ലിഷറായ Katy Loftus പറഞ്ഞു. നോവലിന്റെ യുഎസ്-ലെ റൈറ്റ്സ് The Beekeeper of Aleppo-യുടെ പ്രസാധകയായ ആൻഡ്ര മില്ലർ സ്വന്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: