യുഎസിൽ നിന്നെത്തിയ അയർലണ്ടുകാരനെ മാനുഷിക പരിഗണന നൽകി ഹോട്ടൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി കോടതി

യുഎസില്‍ നിന്നും അയര്‍ലണ്ടിലെത്തിയ ഐറിഷുകാരനെ മാനുഷികപരിഗണനയാല്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കി കോടതി. Colm Bates എന്നയാള്‍ക്കാണ് 91-കാരനായ പിതാവ് മരണശയ്യയിലാണെന്ന കാര്യം പരിഗണിച്ച് വെള്ളിയാഴ്ച കോടതി ഇളവ് നല്‍കിയത്. ടിപ്പററിയിലുള്ള പിതാവിനെ കാണാനാണ് ഇദ്ദേഹം യുഎസില്‍ നിന്നുമെത്തിയത്. 1996 മുതല്‍ യുഎസില്‍ സ്ഥിരതാമസക്കാരനാണ് Bates.

കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത Bates, 72 മണിക്കൂര്‍ മുമ്പ് ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച അയര്‍ലണ്ടില്‍ വിമാനമിറങ്ങുന്നതിന് മുന്നോടിയായി ഇദ്ദേഹം ഇളവ് ലഭിക്കാനായി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ഇദ്ദേഹത്തിന്റെ അമ്മ കോവിഡ് ബാധിതയായി മരണപ്പെട്ടിരുന്നു. പക്ഷേ യുഎസ് ഫ്‌ളൈറ്റുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കാരണം ഇദ്ദേഹത്തിന് സംസ്‌കാരച്ചടങ്ങുകള്‍ക്കായി അയര്‍ലണ്ടിലെത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ മരണശയ്യയിലുള്ള പിതാവിനെ അവസാനമായി ഒന്ന് കാണാന്‍ വേണ്ടി മാത്രമാണ് Bates വരുന്നതെന്ന് കോടതിയില്‍ ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് Bates-ന്റെ അപേക്ഷ മാനുഷികമാണെന്ന് വ്യക്തമായ കോടതി ക്വാറന്റൈന്‍ ഒഴിവാക്കാന്‍ അധികതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. Health Act പ്രകാരം മാനുഷിക പരിഗണന വച്ച് ക്വാറന്റൈന്‍ ഒഴിവാക്കാന്‍ വകുപ്പുണ്ട്.

Share this news

Leave a Reply

%d bloggers like this: