അയർലണ്ടിൽ മദ്യത്തിന്റെ കുറഞ്ഞ വില നിശ്ചയിക്കുന്ന നിയമം ഇന്ന് മന്ത്രിസഭയ്ക്ക് മുന്നിൽ; മദ്യ വില ഉയരുമോ?

അയര്‍ലണ്ടില്‍ മദ്യത്തിന്റെ കുറഞ്ഞ വില നിശ്ചയിക്കാനുള്ള നിയമം ഇന്ന് ആരോഗ്യമന്ത്രി Stephen Donnelly മന്ത്രിസഭയില്‍ അവതരിപ്പിക്കും. നിയമപ്രകാരം രാജ്യത്ത് മദ്യത്തിനുള്ള ഏറ്റവും കുറഞ്ഞ വില ഗ്രാമിന് 10c എന്ന നിരക്കില്‍ ആക്കാനാണ് ഉദ്ദേശിക്കുന്നത്. നിയമം നിലവില്‍ വന്നാല്‍ larger can വില്‍ക്കാവുന്ന കുറഞ്ഞ വില 1.32 യൂറോ ആയി മാറും. അതുപോലെ Chardonnary-യുടെ ഒരു ബോട്ടിലിന് കുറഞ്ഞത് 7.75 യൂറോ നല്‍കേണ്ടിവരും. ജിന്‍/വോഡ്ക ബോട്ടിലിന് 20.71 യൂറോയാകും കുറഞ്ഞ വില.

അതേസമയം നിയമം ബാധിക്കുക വില കുറഞ്ഞ മദ്യങ്ങളെയും, ഇവ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളെയും, ഓഫ് ലൈസന്‍സ് കടകളെയും മാത്രമാകുമെന്നുമാണ് അനുമാനം.

എന്നുമുതലാണ് നിയമം പ്രാബല്യത്തില്‍ വരികയെന്ന കാര്യം ഇനിയും തീരുമാനമായിട്ടില്ല. പക്ഷേ എത്രയും വേഗം നിയമം പാസാക്കുമെന്നാണ് Donnelly പറഞ്ഞത്. ഇത്തരമൊരു നിയമം രാജ്യത്തെ മദ്യ ഉപഭോഗം കുറയ്ക്കും എന്നാണ് കരുതുന്നത്. സ്‌കോട്‌ലണ്ടിലെ സമാനമായ നിയമം ഉപഭോഗം കുറയ്ക്കാന്‍ സഹായകമായിരുന്നു.

അതേസമയം മദ്യത്തിന് മിനിമം വില തീരുമാനിച്ചാല്‍ ആളുകള്‍ കൂടുതലായി മദ്യം വാങ്ങാന്‍ വടക്കന്‍ അയര്‍ലണ്ടിനെ ആശ്രയിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. അവിടെ മദ്യവിലയില്‍ നിയന്ത്രണങ്ങളില്ല.

Share this news

Leave a Reply

%d bloggers like this: