അയർലണ്ടിൽ വേനൽക്കാലത്തെ മാലിന്യ നിർമ്മാർജ്ജനം; 8 മില്യൺ യൂറോ അനുവദിച്ചതായി മന്ത്രി

വേനല്‍ക്കാലം വരുന്നതോടെ അയര്‍ലണ്ടില്‍ നിയമവിരുദ്ധമായി ചപ്പുചവറുകള്‍ വലിച്ചെറിയുന്നതും, മാലിനിയം തള്ളുന്നതും തടയാനായി 8 മില്യണിലേറെ യൂറോയുടെ പദ്ധതിയുമായി സര്‍ക്കാര്‍. 5 മില്യണ്‍ യൂറോയുടെ അധിക ഫണ്ടിങ്ങും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, എന്നാല്‍ ജനങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പരിസ്ഥിതി വകുപ്പ് മന്ത്രി Eamon Ryan പറഞ്ഞു.

വേനല്‍ക്കാലമാകുകയും, നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, കൂടുതല്‍ ആളുകള്‍ പുറം സ്ഥലങ്ങളില്‍ ഒത്തുചേരാനും, സമയം ചെലവഴിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇത് പൊതുസ്ഥലത്ത് ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിനും, മാലിന്യം കുമിഞ്ഞുകൂടുന്നതിനും കാരണമാകും. അതിനാല്‍ കൂടുതല്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാനും, ചപ്പുചവറുകള്‍ വലിച്ചെറിയുന്നവരെ പിടികൂടാന്‍ കൂടുതല്‍ സ്റ്റാഫിനെ നിയോഗിക്കാനും കൗണ്‍സിലുകള്‍ പദ്ധതിയിടുന്നുണ്ട്. സര്‍ക്കാര്‍ ഫണ്ട് ഇതിനായി കൗണ്ഡസിലുകള്‍ക്ക് ഉപയോഗിക്കാമെന്ന് Ryan വ്യക്തമാക്കി. സിഗരറ്റ് ബട്ട്‌സ്, പാക്കേജുകള്‍, ഭക്ഷണ മാലിന്യങ്ങള്‍, മിഠായിക്കവറുകള്‍ തുടങ്ങിയവയാണ് രാജ്യത്ത് കുമിഞ്ഞുകൂടുന്ന ചപ്പുചവറുകളില്‍ പ്രധാനമെന്ന് National Litter Pollution Monitoring System 2020-ല്‍ കണ്ടെത്തിയിരുന്നു.

അതേസമയം An Taisce-യുടെ 2021 extended National Spring Clean പദ്ധതിക്ക് 225,000 യൂറോ Ryan അനുവദിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: