അയർലണ്ടിൽ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന യുവതിയെ പിരിച്ചുവിട്ട കേസിൽ നഷ്ടപരിഹാരമായി 20,000 യൂറോ നൽകാൻ നിയമ സ്ഥാപന ഉടമയോട് WRC

വിഷാദത്തിനും ഉത്കണ്ഠയ്ക്കും ചികിത്സയിലായിരുന്ന യുവതിയെ വിവേചനപരമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന പരാതിയില്‍ നിയമസ്ഥാപനത്തിന്റെ ഉടമയായ അഭിഭാഷകയോട് 20,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് Workplace Relations Commission. സ്ഥാപനത്തില്‍ legal executive ആയി ജോലി ചെയ്യുകയായിരുന്ന യുവതിയെ 2019 ജനുവരിയിലാണ് സ്ഥാപനത്തിന്റെ ഉടമ പിരിച്ചുവിട്ടത്. താന്‍ വിഷാദരോഗത്തിന് ചികിത്സയിലാണെന്ന കാരണത്താലായിരുന്നു നടപടിയെന്നായിരുന്നു യുവതി WRC-യില്‍ പരാതിപ്പെട്ടത്. പിരിച്ചുവിടുന്ന സമയത്ത് യുവതി sick leave-ല്‍ ആയിരിക്കുകയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ യുവതി വിഷാദത്തിന് ചികിത്സയിലായിരുന്നുവെന്ന് തനിക്ക് അറില്ലായിരുന്നുവെന്ന് സ്ഥാപനം ഉടമയായ സ്ത്രീ WRC-ക്ക് മുമ്പില്‍ പറഞ്ഞു. പക്ഷേ legal executive ആയ യുവതിക്ക് വണ്ണം വച്ചിരിക്കുന്നത് എന്താണെന്ന തരത്തില്‍ മുമ്പ് പല തവണ സംസാരമുണ്ടായപ്പോള്‍ താന്‍ ഡിപ്രഷന്‍, anxiety എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നതായും, അത് കാരണമാണ് വണ്ണം വയ്ക്കുന്നതെന്നും സ്ഥാപനം ഉടമയോട് വ്യക്തമാക്കിയിരുന്നതായി യുവതി പറയുന്നു. താന്‍ മെലിഞ്ഞിരിക്കുമ്പോഴുള്ള ഫോട്ടോയും കാണിച്ചിരുന്നു. ഇത് ശരിയാണെന്നും, യുവതിയുടെ രോഗവസ്ഥയെക്കുറിച്ച് സ്ഥാപന ഉടമയായ സ്ത്രീക്ക് അറിയാമായിരുന്നുവെന്നും WRC നിരീക്ഷിച്ചു.

ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട യുവതിക്ക് അതില്‍ അപ്പീല്‍ പോകാനുള്ള അവസരം നിഷേധിച്ചത് ജോലിസ്ഥലത്തെ അവകാശ ലംഘനമാണെന്നും WRC വിലയിരുത്തി. തുടര്‍ന്ന് ഈ നിയമം ലംഘിച്ചതിന് 2,152 യൂറോയും, ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് നഷ്ടപരിഹാരമായി 20,000 യൂറോയും നല്‍കാന്‍ WRC വിധിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: