കോവിഡ് രോഗികളെ ചികിത്സിക്കാനായി വെള്ളത്തിൽ അലിയിച്ച് കഴിക്കാവുന്ന മരുന്നിന് ഇന്ത്യയിൽ അംഗീകാരം

കോവിഡ് രോഗികളെ ചികിത്സിക്കാനായി ഇന്ത്യയിലെ DRDO (Defense Research and Development Organization) വികസിപ്പിച്ചെടുത്ത മരുന്നിന് അടിയന്തരാനുമതി നല്‍കി. വെള്ളത്തില്‍ അലിയിച്ച് കഴിക്കാവുന്ന പൗഡര്‍ രൂപത്തിലാണ് ഈ മരുന്ന്. രോഗികളില്‍ മരുന്ന് പരീക്ഷിച്ച് വിജയം കണ്ടതിനെത്തുടര്‍ന്നാണ് Drugs Controller General (DCGI) 2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അംഗീകാരം നല്‍കിയത്.

DRDO, ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ സംയുകതമായാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 65 വയസ് കഴിഞ്ഞവരില്‍ മരുന്ന് ഏറെ ഗുണം ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മരുന്നില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കള്‍, ശരീരത്തിലെത്തി രോഗമുക്തി നല്‍കുന്നതിനൊപ്പം, കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: