Seanad-ൽ സീറ്റ് തരാം, പകരം മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കണമെന്ന് വരദ്കർ പറഞ്ഞതായി മുൻ TD-യുടെ ആരോപണം

തനിക്ക് Seanad-ല്‍ സീറ്റ് നല്‍കുന്നതിന് പകരമായി മാധ്യമങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ലിയോ വരദ്കര്‍ ആവശ്യപ്പെട്ടതായി Fine Gael മുന്‍ TD Kate O’Connell. എന്നാല്‍ താന്‍ ഈ ആവശ്യം നിരാകരിക്കുകയും, തുടര്‍ന്ന് വരദ്കര്‍ തനിക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തതായും O’Connel ആരോപിച്ചു. സീറ്റ് നല്‍കാന്‍ അന്ന് വരദ്കര്‍ക്ക് അധികാരമുണ്ടായിരുന്നു. അതേസമയം വരുന്ന Dublin Bay South ഉപ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

മുമ്പ് വരദ്കറെ പിന്തുണയ്ക്കുന്നവരെ താന്‍ ‘choir boys’ എന്ന് വിളിച്ചതിലെ വിരോധമാകാം വരദ്കര്‍ തന്നോട് കാണിച്ചതെന്നാണ് അവര്‍ പറയുന്നത്. RTE റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ വരദ്കര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

Seanad-ലേയ്ക്കുള്ള സീറ്റില്‍ പ്രധാനമന്ത്രിയും, ഉപപ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്ന 10 പേരില്‍ ഒരാള്‍ താനായിരിക്കുമെന്ന് വാക്ക് തന്നിരുന്നതായി O’Connel പറയുന്നു. അതിനാല്‍ സീറ്റിനായി താന്‍ പ്രത്യേകം ശ്രമിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു. പകരമായി മാധ്യമങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്-ഏപ്രിലില്‍ സര്‍ക്കാര്‍ രൂപീകരിച്ച സമയമായിരുന്നു ഇത്.

എന്നാല്‍ ഇത് നിരാകരിച്ച താന്‍ ഒരു കമന്റേറ്റര്‍ എന്ന നിലയ്ക്കല്ലാതെ, ഒരു ഫാര്‍മസിസ്റ്റ് എന്ന നിലയില്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത് തുടര്‍ന്നു. അതോടെ തനിക്ക് സീറ്റ് നിഷേധിച്ചെന്നും O’Connel പറയുന്നു.

നിലവില്‍ Fine Gael അംഗമാണെങ്കിലും വരദ്കറുമായുള്ള ബന്ധം കൂട്ടിയോജിപ്പിക്കാന്‍ സാധിക്കുന്നതല്ലെന്ന് പറഞ്ഞ O’Connel, പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് Simon Coveney-യെ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: