തിരക്കൊഴിവാക്കാൻ കസ്റ്റമർ പ്രീ ബുക്കിങ്; തുടങ്ങി 36 മണിക്കൂറിനുള്ളിൽ ബുക്കിങ് ഫുള്ളായി അയർലണ്ടിലെ Pennys Stores

സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതോടെ, നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി Pennys stores ആരംഭിച്ച കസ്റ്റമര്‍ അപ്പോയിന്റ്‌മെന്റ്, ബുക്കിങ് ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ ഫുള്ളായി. തിരക്ക് ഒഴിവാക്കാനാണ് രാജ്യത്തെ പ്രശസ്ത ഫാഷന്‍ ഷോപ്പിങ് ശൃംഖലയായ Pennys തങ്ങളുടെ സ്റ്റോറുകളിലെത്തുന്നവര്‍ക്ക് ഒരു മണിക്കൂര്‍ വീതം നല്‍കുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. ചൊവ്വാഴ്ച (മെയ് 11) മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലാണ് രാവിലെ 7 മണിമുതല്‍ ബുക്കിങ് ലഭ്യമായിട്ടുള്ളത്.

എന്നാല്‍ വെള്ളിയാഴ്ച ബുക്കിങ് ആരംഭിച്ചതോടെ നൂറുകണക്കിനാളുകള്‍ ടൈം സ്ലോട്ട് അപ്പോയിന്റ്‌മെന്റ് എടുക്കുകയും, സ്‌റ്റോറിന്റെ വിവിധ ബ്രാഞ്ചുകളിലെ ബുക്കിങ് ഫുള്ളാകുകയും ചെയ്തു. ഡബ്ലിനിലെ O’Connel Street, Swords, North Dublin, Limerick, Cork എന്നിവിടങ്ങളിലെയെല്ലാം Pennys Store-കളിലെ അപ്പോയിന്റ്‌മെന്റുകള്‍ ഇത്തരത്തില്‍ ഫുള്ളായി. ഡബ്ലിന്റെ പ്രാന്തപ്രദേശങ്ങളിലെയും, രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെയും ചില Pennys stores-ല്‍ ഇപ്പോഴും ടൈം സ്ലോട്ട് ഒഴിവുണ്ട്.

ആകെയുള്ളതില്‍ 85% ബുക്കിങ്ങും ഫുള്ളായതായി സ്റ്റോര്‍ CEO Paul Marchant അറിയിച്ചു. വലിയ സ്‌റ്റോറുകളിലെയെല്ലാം ബുക്കിങ് തീര്‍ന്നിരിക്കുകയാണ്. ചെറിയ കടകളില്‍ മാത്രമാണ് ബുക്കിങ് ബാക്കി.

അതേസമയം ബുക്കിങ് ലഭിക്കാത്തവര്‍ നിരാശരാകേണ്ടെന്നും, മെയ് 17 മുതല്‍ രാജ്യത്തുടനീളമുള്ള തങ്ങളുടെ 36 കടകളും തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. കടകള്‍ കൂടുതല്‍ സമയം തുറന്നുപ്രവര്‍ത്തിക്കുമെന്നും വക്താവ് പറഞ്ഞു.

ബുക്കിങ് സമയം ആകെ 60 മിനിറ്റാണ്. ഇതില്‍ 45 മിനിറ്റ് ഷോപ്പിങ്ങിനും, 15 മിനിറ്റ് പണമടയ്ക്കാനും മറ്റുമാണ്. ഓരോരുത്തരും പ്രത്യേകം ബുക്ക് ചെയ്യുകയും വേണം.

Pennys-ന് പുറമെ Arnotts and Brown-ഉം ഇത്തത്തില്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മെയ് 17 മുതല്‍ എല്ലാ കടകളും തുറക്കുന്നതോടെ ബുക്കിങ് എടുത്തുമാറ്റും.

Share this news

Leave a Reply

%d bloggers like this: