കോർക്കിൽ കത്തിക്കുത്തേറ്റ് ഒരാൾക്ക് പരിക്ക്; അക്രമി അറസ്റ്റിൽ

കോര്‍ക്കില്‍ ചെറുപ്പക്കാരനെ കത്തി കൊണ്ട് കുത്തിപ്പിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിങ്കളാഴ്ച വൈകിട്ട് 4.15-ഓടെയാണ് കോര്‍ക്ക് സിറ്റിയിലെ Magazine Road പ്രദേശത്ത് ചെറുപ്പക്കാരന് കത്തിക്കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്.

സംഭവത്തെത്തുടര്‍ന്ന് കോര്‍ക്കിലെ Glasheen Road പ്രദേശത്ത് തെരച്ചില്‍ നടത്തിയ ഗാര്‍ഡ ഒരാളെ അറസ്റ്റ് ചെയ്തു. 30-ലേറെ പ്രായമുള്ള ഇയാളില്‍ നിന്നും കത്തിയും കണ്ടെടുത്തു. ഇയാളെ കോര്‍ക്ക് സിറ്റി ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

Share this news

Leave a Reply

%d bloggers like this: