അയർലണ്ടിൽ 5G സേവനം അവതരിപ്പിച്ച് Eir; പരമാവധി വേഗം 500 Mbps

അയര്‍ലണ്ടില്‍ 5G ബ്രോഡ്ബാന്‍ഡ് സേവനം അവതരിപ്പിച്ച് Eir. ഫൈബര്‍ പോലുള്ള അതിവേഗ ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങളിലാണ് സേവനം ആദ്യം ലഭ്യമാക്കിയിരിക്കുന്നത്. ഏരിയലോ, ഡിഷോ വേണ്ടാത്ത സര്‍വീസ് Eir-ന്റെ പുതിയ 5G മൊബൈല്‍ നെറ്റ് വര്‍ക്കാണ് ഉപയോഗിക്കുക.

രാജ്യത്തെ 57% ജനങ്ങള്‍ക്കും 5G നെറ്റ് വര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ Connacht, മറ്റ് അതിര്‍ത്തി കൗണ്ടികളില്‍ എന്നിവിടങ്ങളിലാണ് സേവനം നല്‍കിവരുന്നത്. ഫൈബര്‍ പോലുള്ളവ ഉപയോഗിക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് നല്‍കാന്‍ തങ്ങളുടെ 5G നെറ്റ് വര്‍ക്കിന് സാധിക്കുമെന്ന് Eir പറയുന്നു.

ഏറ്റവുമടുത്തുള്ള ടവറില്‍ നിന്നും പരമാവധി 500Mbps സ്പീഡാണ് Eir 5G വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ചില പ്രദേശങ്ങളില്‍ 4G-ക്ക് സമാനമായി 50Mbps വരെ സ്പീഡ് കുറയാനും സാധ്യതയുണ്ട്. അണ്‍ലിമിറ്റഡ് പ്ലാനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പരിധിയില്‍ കൂടുതല്‍ ഉയോഗിക്കുന്നവരുടെ ഇന്റര്‍നെറ്റ് സ്പീഡ് കുറയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി.

ഒരേസമയം 20 കംപ്യൂട്ടറുകളിലോ, ഫോണുകളിലോ, ടിവികളിലോ മറ്റ് ഉപകരണങ്ങളിലോ 5G സര്‍വീസ് ഉപയോഗിക്കാം.

മാസം 45 യൂറോ സര്‍വീസ് ചാര്‍ജ്ജ് നല്‍കുക, സബ്‌സിഡിയോടെയുള്ള 100 യൂറോയുടെ 5G റൂട്ടര്‍ വാങ്ങുക എന്നിവയാണ് Eir 5G സര്‍വീസ് ലഭിക്കാന്‍ ചെയ്യേണ്ടത്.

അതേസമയം അയര്‍ലണ്ടിലെ National Broadband Plan, Cavan, Cork, Limerick, Clare, Kerry, Monaghan എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോടെ 500Mbps സ്പീഡ് നല്‍കുന്ന ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. മാസം ഏകദേശം 45 യൂറോ ആകും ചാര്‍ജ്ജ്.

Share this news

Leave a Reply

%d bloggers like this: