ഡബ്ലിൻ നഗരത്തിൽ പുതുതായി 150 പോർട്ടബിൾ ടോയ്‌ലറ്റുകളും 134 വേസ്റ്റ് ബിന്നുകളും

ഡബ്ലിന്‍ സിറ്റി സെന്ററില്‍ കൂടുതല്‍ പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളും വേസ്റ്റ് ബിന്നുകളും സ്ഥാപിച്ച് സിറ്റി കൗണ്‍സില്‍. ബാങ്ക് ഹോളിഡേ കൂടിയായ കഴിഞ്ഞ വാരാന്ത്യം മുതല്‍ 150 പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളും (portaloos), 134 പുതിയ വേസ്റ്റ് ബിന്നുകളും സ്ഥാപിക്കാന്‍ തുടങ്ങുമെന്ന് മേയര്‍ Hazel Chu പറഞ്ഞിരുന്നു. വേനല്‍ വന്നതിനാലും, കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതോടെ കൂടുതല്‍ ജനങ്ങള്‍ നഗരത്തിലെത്തുന്നതും മുന്നില്‍ക്കണ്ടാണ് നടപടി.

കഴിഞ്ഞയാഴ്ച പുറത്ത് ഒത്തുകൂടിയ ജനങ്ങളില്‍ പലരും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞത് പ്രദേശവാസികളില്‍ രോഷം സൃഷ്ടിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ പബ്ബുകളും റസ്റ്ററന്‌റുകളും കൂടി outdoor dining-നായി തുറന്നതും ബിന്നുകളുടെ ആവശ്യകത വര്‍ദ്ധിപ്പിച്ചു.

150 portaloo toilets, 54 large Eurobins, 80 Barrel Bins എന്നിവ നഗരത്തിലുടനീളം സ്ഥാപിക്കുമെന്നായിരുന്നു Chu ട്വീറ്റ് ചെയ്തത്.

Share this news

Leave a Reply

%d bloggers like this: