അയർലണ്ടിന്റെ സ്വന്തം Camile Thai ഇനി യുഎസിലും; പ്രവർത്തനം Kitchen United-മായി ചേർന്ന്

അയര്‍ലണ്ടിലെ പ്രശസ്ത ഏഷ്യന്‍ ഫുഡ് ചെയിനായ Camile Thai പ്രവര്‍ത്തനം യുഎസിലേയ്ക്ക് വ്യാപിപ്പിക്കാനൊരുങ്ങുന്നു. യുഎസിലെ Kitchen United Mix-മായി ചേര്‍ന്നാണ് കമ്പനി അവിടെ സാന്നിദ്ധ്യമറിയിക്കുക. ഇതിന്റെ ഭാഗമായി ചിക്കാഗോയില്‍ രണ്ട് takeout-only കടകള്‍ Camile Thai ഇപ്പോള്‍ത്തന്നെ ആരംഭിച്ചുകഴിഞ്ഞു. ഡെലിവറി സര്‍വീസുമുണ്ട്.

Kitchen United-മായുള്ള കരാര്‍ പ്രകാരം Camile Thai എന്ന ബ്രാന്‍ഡും, ടെക്‌നോളജിയും അവര്‍ക്ക് ഉപയോഗിക്കാം. പകരമായി യുഎസില്‍ നിന്നും റസ്റ്ററന്റുകളും, പാചകവിദഗ്ദ്ധരും Camile Thai-ക്ക് Kitchen United നല്‍കും. തങ്ങളുടെ recipies, logistics, technology, marketing support എന്നിവയും Camilie Thai നല്‍കും.

ഈ വര്‍ഷം തന്നെ Chicago River North, Pasadena, Austin എന്നിവിടങ്ങളില്‍ ഇരു കമ്പനികളും ചേര്‍ന്ന് കൂടുതല്‍ ഷോപ്പുകള്‍ തുറക്കും.

2010-ല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ച Camile Thai പിന്നീട് UK-യിലും അയര്‍ലണ്ടിലുമായി 40 പ്രദേശങ്ങളില്‍ റസ്റ്ററന്റുകള്‍ ആരംഭിച്ചിരുന്നു. ഹോം ഡെലിവറിക്കാണ് പ്രാമുഖ്യം. 2017-ലാണ് യുഎസില്‍ Kitchen United പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഈ വര്‍ഷത്തെ ക്രിസ്മസിന് മുമ്പ് അയര്‍ലണ്ടിലും യു.കെയിലുമായി 15 ഷോപ്പുകള്‍ കൂടി തുടങ്ങാനും, അതുവഴി 300-ഓളം ജോലികള്‍ സൃഷ്ടിക്കാനും Camile Thai-ക്ക് പദ്ധതിയുണ്ട്. ഷോപ്പുകളില്‍ മിക്കവയും അയര്‍ലണ്ടില്‍ തന്നെയായിരിക്കും.

Share this news

Leave a Reply

%d bloggers like this: