അയർലണ്ടിൽ 30-39 പ്രായക്കാർക്കുള്ള കോവിഡ് വാക്സിൻ രജിസ്‌ട്രേഷൻ ഈ ആഴ്ച ആരംഭിച്ചേക്കും

അയര്‍ലണ്ടില്‍ 30-39 പ്രായക്കാര്‍ കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഈ ആഴ്ച മുതല്‍ തുടങ്ങുമെന്ന് അധികൃതര്‍. നിലവില്‍ വാക്‌സിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും വൈകാതെ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് നടപടി.

Johnson & Johnson (J&J), Pfizer എന്നീ വാക്‌സിനുകള്‍ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ വൈകാതെ തന്നെ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ ആഴ്ച 250,000-280,000 ഡോസ് വാക്‌സിനുകള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് HSE കരുതുന്നത്.

ഗര്‍ഭിണികളായ (14-36 ആഴ്ചകള്‍) 30,000-ഓളം പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ നേരത്തെ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച 5,200-ലേറെ ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇവര്‍ക്ക് പുറമെ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന Travellers, Roma വിഭാഗക്കാര്‍ക്കും GP-മാര്‍ വഴി വൈകാതെ വാക്‌സിന്‍ നല്‍കും. ജയില്‍പ്പുള്ളികള്‍ക്കും കൂടുതല്‍ വാക്‌സിനുകള്‍ നല്‍കാനാരംഭിച്ചിട്ടുണ്ട്.

അതേസമയം ആഴ്ചയില്‍ 400,000 ഡോസുകള്‍ എന്ന ലക്ഷ്യം ഇതുവരെ പൂര്‍ത്തീകരിക്കാന്‍ HSE-ക്ക് സാധിച്ചിട്ടില്ല. അടുത്തയാഴ്ചയോടെ അതിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ AstraZenica വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള 8 ആഴ്ചയാക്കി കുറയ്ക്കാന്‍ National Immunisation Advisory Council (Niac) ഉപദേശത്തെത്തുടര്‍ന്ന് HSE തയ്യാറായിരുന്നു.

Share this news

Leave a Reply

%d bloggers like this: